ബാലരാമപുരം ലയൺസ് ക്ലബും സ്റ്റേറ്റ് അഗ്രി ഹോർട്ടികൾച്ചറൽ ഡെവല്പമെന്റ് സൊസൈറ്റിയും സംയുക്തമായി നിർമിച്ച വീടുകളുടെ താക്കോൽ ദാനം എം. വിൻസന്റ് എംഎൽഎ നിർവ
നേമം: വയോധികരായ മൂന്ന് അമ്മമാർക്ക് വീടൊരുക്കി ബാലരാമപുരം ലയൺസ് ക്ലബും സ്റ്റേറ്റ് അഗ്രി ഹോർട്ടികൾച്ചറൽ ഡെവല്പമെന്റ് സൊസൈറ്റിയും. വീടുകളുടെ താക്കോൽ ദാനം എം. വിൻസന്റ് എംഎൽഎ നിർവഹിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇരു സംഘടനകളും ചേർന്നു ഭവനരഹിതരായ മൂന്ന് അമ്മമാർക്ക് 10 ലക്ഷം രൂപ ചെലവഴിച്ച് വീടുനിർമിച്ചു നൽകിയത്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷതവഹിച്ചു. എസ്എഎച്ച്എസ് ചീഫ് പ്രമോട്ടർ ബിനു, സുപ്രിയ സുരേന്ദ്രൻ, മേലോംങ്കോട് സുധാകരൻ, കനകരാജൻ, അഡ്വ. ഹരികുമാർ, ഷാജി, മുജിബ് റഹ്മാൻ, സതീഷ്, അഡ്വ സഞ്ജയൻ എന്നിവർ പങ്കെടുത്തു .