എടത്വ: ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യുടെ നേതൃത്വത്തില്‍ സേവന പദ്ധതിയുടെ ഭാഗമായി വിവിധ ലയണ്‍സ് ക്ലബുകള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജേക്കബ് ജോസഫ് ലയണ്‍സ് ക്ലബ് ഓഫ് എടത്വ എലൈറ്റ്സിന് സൈക്കിളുകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ലബ് പ്രസിഡന്റ് ഫ്രാന്‍സിസ് തോമസ്, സെക്രട്ടറി കെ.ആര്. ഗോപകുമാര്‍, അഡ്മിനിസ്ട്രേറ്റര്‍ ജോസ് ജോസഫ്, കെ.ആര്. വിനിഷ്കുമാര്, മാര്‍ക്കറ്റിംഗ് ചെയര്‍പേഴ്സണ്‍ ബിജു കുഴുവേലില്‍, ഇ.ജി. മധുസൂദനന്, കെ.ജി. നന്ദഗോപന് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാകുന്ന ഇത്തരം സേവന പദ്ധതികള്‍ സമൂഹത്തിന് വലിയ പ്രചോദനമാണെന്നും ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.