x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റ​ടി അ​നു​ഗ്ര​ഹ​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച് ല​യ​ൺ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ


Published: August 17, 2026 06:29 AM IST | Updated: August 17, 2026 06:29 AM IST

വ​ട​ക്ക​ഞ്ചേ​രി: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി മ​ല​ബാ​ർ ല​യ​ൺ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ചി​റ്റ​ടി അ​നു​ഗ്ര​ഹ​ഭ​വ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കി. തു​ട​ർ​ച്ച​യാ​യി 19-ാം വ​ർ​ഷ​മാ​ണ് ക്ല​ബ് അം​ഗ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക്ല​ബി​ന്‍റെ മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ മോ​ഹ​ൻ​ദാ​സ്, ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജോ ജോ​ർ​ജ്, സെ​ക്ര​ട്ട​റി സ​ജി ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മേ​ബി​ളി​ന് സ​ഹാ​യം കൈ​മാ​റി​യ​ത്.

Tags : nattu vishesham Lions Club members

Recent News

Corehub Up