x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ർ​ദ്മാ​ത ഹൈ​സ്കൂ​ളി​ൽ ലി​റ്റി​ൽ കൈ​റ്റ്സ് ന്യൂ​സ് ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​നം

വെബ് ഡെസ്ക്
Published: August 11, 2026 12:42 AM IST | Updated: August 11, 2026 12:42 AM IST

ലി​റ്റി​ൽ കൈ​റ്റ്സ് ന്യൂ​സ് ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​നം.

മം​ഗ​ലം​ഡാം: ലൂ​ർ​ദ്മാ​ത ഹൈ​സ്കൂ​ളി​ൽ ലി​റ്റി​ൽ കൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത​ളു​ക​ൾ എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ന്യൂ​സ് ബു​ള്ള​റ്റി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി.

സ​ർ​ഗാ​ത്മ​ക​ത​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​വും വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഡി​ജി​റ്റ​ൽ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കൂ​ളി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും വാ​ർ​ത്ത​ക​ളാ​ക്കി ബു​ള്ള​റ്റി​ൻ പു​റ​ത്തി​റ​ക്കി​യ​ത്.

പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ധ​ന്യ​യും ലി​റ്റി​ൽ കൈ​റ്റ്സ് സ്റ്റു​ഡ​ൻ​സ് മെ​ന്‍റ​ർ​മാ​രും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​യി​രു​ന്നു ബു​ള്ള​റ്റി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഡി​ജി​റ്റ​ൽ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ലേ​ഔ​ട്ടും എ​ഡി​റ്റിം​ഗും ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Little Kites

Recent News

Corehub Up