x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം പാ​ളി; പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: September 26, 2026 12:04 AM IST | Updated: September 26, 2026 12:04 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം പാ​ളി. എ​ബി​സി അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍ നി​ല​ച്ച​തി​നു പി​ന്നാ​ലെ തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്താ​നു​ള്ള ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും പ​കു​തി​യി​ല​ധി​കം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി ഏ​റ്റെ​ടു​ത്തി​ല്ല. നാ​യ്ക്ക​ളെ പി​ടി​കൂ​ടി വാ​ക്‌​സിന്‍ ന​ല്‍​കു​ന്ന​ത് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ള്‍ ഒ​ന്നു​മി​ല്ലെ​ന്നാ​യ​തോ​ടെ നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും പ്ര​തി​ദി​നം കൂ​ടി​വ​രി​ക​യാ​ണ്. ഇ​തി​നൊ​പ്പം ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും കൂ​ടി. ജം​ഗ്ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, പൊ​തു​സ്ഥാ​പ​ന​ങ്ങ​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നാ​യ്ക്ക​ളു​ടെ താ​വ​ളം. ഇ​വ​യെ നീ​ക്കം ചെ​യ്യു​ന്ന​തി​നു നി​ല​വി​ല്‍ പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ലെ​ന്ന​തി​നാ​ല്‍ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യാ​ല്‍ സ്വ​യം പ്ര​തി​രോ​ധി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ര്‍​ക്ക് വ​ഴി​യാ​ത്ര​ക്കാ​രോ​ടു പ​റ​യാ​നു​ള്ള​ത്. കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​യ്ക്ക​ളു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ശ​ല്യം​കാ​ര​ണം ബു​ദ്ധി​മു​ട്ടി​ലാ​ണ്.

ക​ടി​യേ​റ്റ​ത് 8873 പേ​ര്‍​ക്ക്

ക​ഴി​ഞ്ഞ ജൂ​ലൈ 31 വ​രെ​യു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ല്‍ ജി​ല്ല​യി​ല്‍ 8,873 പേ​ര്‍​ക്കാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. ഇ​വ​യി​ലേ​റെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു​ള്ള​താ​ണ്. 2025ല്‍ 19,989 ​പേ​ര്‍​ക്കാ​ണ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്. 2024ല്‍ ​ഇ​ത് 13,947 പേ​ര്‍​ക്കാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തു​ത​ന്നെ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം കൂ​ടു​ത​ലാ​യു​ള്ള ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് പ​ത്ത​നം​തി​ട്ട. 2024ല്‍ ​ര​ണ്ടു പേ​രും 2025ല്‍ ​നാ​ലു പേ​രും നാ​യ​യു​ടെ ക​ടി​യേ​റ്റ​തു മൂ​ല​മു​ള്ള പേ​വി​ഷ​ബാ​ധ കാ​ര​ണം ജി​ല്ല​യി​ല്‍ മ​രി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ള്ള എ​ബി​സി പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ​ത​ല എ​ബി​സി കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​ട​ക്കം മു​ട​ങ്ങിക്കി​ട​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി പ​രി​സ​ര​ത്തും നാ​യ്ക്ക​ള്‍

ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ലെ നാ​യ്ക്ക​ളു​ടെ ശ​ല്യം പ​രി​ഹ​രി​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ ആ​രോ​ഗ്യ​വ​കു​പ്പോ ശ്ര​മി​ക്കാ​റി​ല്ല. ആ​ശു​പ​ത്രി വ​രാ​ന്ത​ക​ളി​ല്‍ പോ​ലും നാ​യ്ക്ക​ളെ ഭ​യ​ന്നാ​ണ് പ​ല​യി​ട​ത്തും രോ​ഗി​ക​ള്‍ എ​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തു​ത​ന്നെ 605 ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നാ​യ​യു​ടെ ശ​ല്യം നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​നി​ല്‍ അ​ത്തി​ക്ക​യ​ത്തി​നു ക​ഴി​ഞ്ഞ​യി​ടെ ല​ഭി​ച്ച മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്ന​ത്.

തെ​രു​നാ​യ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ ന​ല്‍​കി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥാ​പ​ന​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും നോ​ഡ​ല്‍ ഓ​ഫീ​സ​റെ ചി​ല​യി​ട​ങ്ങ​ളി​ല്‍ നി​യ​മി​ച്ച​താ​യും വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

പ്രതികരണം

എ​ബി​സി കേ​ന്ദ്രം ഒ​ക്‌​ടോ​ബ​റി​ല്‍

തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ബി​സി കേ​ന്ദ്രം ഒ​ക്ടോ​ബ​റോ​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ളി​ക്കീ​ഴി​ല്‍ എ​ബി​സി കേ​ന്ദ്രം നി​ര്‍​മാ​ണം തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. കെ​ട്ടി​ടം നി​ര്‍​മാ​ണം ഘ​ട്ടം​ഘ​ട്ട​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും കേ​ന്ദ്ര​ത്തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ​ല​തും ഒ​രു​ക്കി​യി​രു​ന്നി​ല്ല. നാ​യ്ക്ക​ള്‍​ക്കു​ള്ള കൂ​ട്, ശ​സ്ത്ര​ക്രി​യാ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ട​ന്‍ സ​ജ്ജ​മാ​കും. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​ദ്ധ​തി ഇ​നി വൈ​കി​ല്ല.

- അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്

Tags : Nattuvishesham DistrictNews DeepikaNews Stray dog ​​

Recent News

Corehub Up