x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു


Published: June 6, 2026 11:46 PM IST | Updated: June 6, 2026 11:46 PM IST

ഹ​രി​പ്പാ​ട്: ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ൽ അ​നു​മ​തി സ​മ്പാ​ദി​ച്ച് സ്വ​കാ​ര്യവ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ന​ട​ത്തു​ന്ന കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ​ത്തി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം. കാ​ർ​ത്തി​ക​പ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം ഭൂ​ജ​ല വ​കു​പ്പി​​ന്‍റെ വാ​ഹ​ന​മു​പ​യോ​ഗി​ച്ച് 130 മീ​റ്റ​റി​ല​ധി​കം താ​ഴ്ച​യി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ര​ണ്ടു പ്ര​ധാ​ന സ്കൂ​ളു​ക​ളും നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും സ്ഥി​തി ചെ​യ്യു​ന്ന മേ​ഖ​ല​യാ​ണി​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ വ​ലി​യതോ​തി​ൽ ഭൂ​ഗ​ർ​ഭ​ജ​ലം ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഭാ​വി​യി​ൽ ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നാ​യാ​ണ് ഭൂ​ജ​ല വ​കു​പ്പി​ൽനി​ന്നും നി​ർ​മാ​ണ അ​നു​മ​തി വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, നി​ല​വി​ലെ കൃ​ഷി ഓ​ഫീ​സ​ർ ചു​മ​ത​ല​യേ​റ്റി​ട്ട് ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ എ​ന്ന​തി​നാ​ൽ മു​ൻ​പ് ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

ഈ ​പ​റ​മ്പി​ലു​ള്ള ചെ​റി​യ കൃ​ഷി​യു​ടെ മ​റ​വി​ലാ​ണോ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ മു​ന്നി​ൽ​ക്ക​ണ്ട് ഇ​ത്ത​ര​മൊ​രു പെ​ർ​മി​റ്റ് സ​മ്പാ​ദി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. ഒ​രു വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യി കൃ​ഷിഭ​വ​ന്‍റെ പേ​രി​ൽ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി ക​ഴി​യി​ല്ലെ​ന്നും കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നെ​ന്ന വ്യാ​ജേ​ന പെ​ർ​മി​റ്റ് സം​ഘ​ടി​പ്പി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

പ​രാ​തി ന​ൽ​കി​യി​ട്ടും നി​ർ​മാ​ണം നി​ർ​ത്താ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടാ​ത്ത​തി​നെതു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യി​ൽ അ​തി​വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നുള്ള ശ്ര​മം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്നു ത​ട​ഞ്ഞു.

തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​ടി.​എ​സ്. താ​ഹ, പ​ഞ്ചാ​യ​ത്തം​ഗം നി​ബു, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെത്തുട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​മാ​ണം നി​ർ​ത്തിവപ്പി​ച്ചു.
തു​ട​ർ​ന്ന്, പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ർ​ത്തി​ക​പ്പ​ള്ളി റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ടി.​എ​സ്. താ​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം നി​ബു, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വാ​ദ നി​ർ​മാ​ണ​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ ഒ​പ്പിട്ട മാ​സ് പെ​റ്റീ​ഷ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, മു​ഖ്യ​മ​ന്ത്രി, ജ​ല​വി​ഭ​വ-​കൃ​ഷിവ​കു​പ്പ് മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. ഇ​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽനി​ന്നും ത​ദ്ദേ​ശ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

കൃ​ത്യ​മാ​യ നി​യ​മ​സാ​ധു​ത ബോ​ധ്യ​പ്പെ​ടു​ന്ന​ത് വ​രെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

Tags : Nattuvishesham Local News Locals construction borewells

Recent News

Corehub Up