x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ദാ​തോ സി ​പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു


Published: July 20, 2026 05:56 AM IST | Updated: July 20, 2026 05:56 AM IST

കൊ​ല്ലം: ബി​ഷ​പ് ഹൗ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ദാ​തോ സി ​പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ രൂ​പീ​ക​ര​ണ യോ​ഗം ജീ​വ​ന്‍ സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി​യും കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ാളുമായ മോ​ണ്‍. ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ന്‍ സം​ര​ക്ഷ​ണ സ​മി​തി സ​ഹ​ര​ക്ഷാ​ധി​കാ​രി​യും ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഫാ. ​റൊ​സാ​രി​യോ, ഫാ. ​സൈ​ജു സൈ​മ​ണ്‍, ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ട്, ജ​യി​ന്‍ ആ​ന്‍​സി​ല്‍ ഫ്രാ​ന്‍​സി​സ്, വി.​ടി. കു​രീ​പ്പു​ഴ, കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

കൊ​ല്ലം ബി​ഷ​പ് ഡോ.പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ ലോ​ദാ​തോ സി ​ഭൂ​മി​ക്കൊ​രു കു​ട പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഫാ. ​ഡോ. ബൈ​ജു ജൂ​ലി​യാ​നെ ചെ​യ​ര്‍​മാ​നാ​യും ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി​യെ വൈ​സ് ചെ​യ​ര്‍​മാ​നാ​യും ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ടി​നെ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. രൂ​പ​ത വി​മ​ന്‍​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യി​ന്‍ ആ​ന്‍​സി​ല്‍ ഫ്രാ​ന്‍​സി​സാ​ണ് വ​നി​താ​വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍.

വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സി​ഡ​ബ്ല്യൂ​ഇ​എ​ഫ് പ്ര​സി​ഡ​ന്‍റ് വി.​ടി. കു​രീ​പ്പു​ഴ, മ​ദ്യ​വി​രു​ദ്ധ​സ​മി​തി പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ന്‍ ആ​ന്‍റണി, സി​എ​ല്‍​സി പ്ര​സി​ഡന്‍റ് റീ​ത്ത​ദാ​സ്, കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ സെ​ക്ര​ട്ട​റി സു​നി​ത, കെ​സി​വൈ​എം സെ​ക്ര​ട്ട​റി അ​മ​ല്‍ അ​ലോ​ഷ്യ​സ്, ജീ​സ​സ് യൂ​ത്ത് കോ​- ഓര്‍​ഡി​നേ​റ്റ​ര്‍ ബി​ബി​ന്‍ ജോ​സ് എ​ന്നി​വ​രെ സ​ബ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യും തെര​ഞ്ഞെ​ടു​ത്തു.

സാ​മൂ​ഹ്യ കൂ​ട്ടാ​യ്മ​യാ​യ ലോ​ദാ​തോ സി ​പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കോ​ര്‍​ഡി​നേ​റ്റ​റാ​യി നാ​ട​ക സി​നി​മാ​ന​ട​നും ഗി​ന്ന​സ് ജേ​താ​വു​മാ​യ കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​നെ​യും സ​ബ് കോ​-ഓർഡി​നേ​റ്റ​റാ​യി റോ​ഡ് സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ക​ന്‍ റി​ട്ട​യേ​ര്‍​ഡ് എ​സ്ഐ ​എ​ച്ച്. ഷാ​ന​വാ​സി​നെ​യും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യി സാ​ഹി​ത്യ​കാ​ര​ന്‍ ശി​വ​രാ​ജ​ന്‍ കോ​വി​ല​ഴി​കം, ചി​ത്ര​കാ​ര​ന്‍ ബൈ​ജു പു​നു​ക്കൊ​ന്നൂ​ര്‍, ശി​ല്പി ഗു​രു​പ്ര​സാ​ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

 

Tags : Lodatho C Nature Conservation

Recent News

Corehub Up