x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ​​ല്‍​സ് ആ​​ന്‍​ഡ് ഷോ​​ര്‍​ട്‌​​സ് മ​ത്സ​രം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 15, 2026 02:11 AM IST | Updated: August 15, 2026 02:11 AM IST

ലോ​ഗോ പ്ര​കാ​ശ​നം ഡോ. ​​ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത നി​​ര്‍​വ​​ഹി​​ക്കു​​ന്നു.

കോ​​ട്ട​​യം: വേ​​ള്‍​ഡ് മ​​ല​​യാ​​ളി ഓ​​ര്‍​ഗ​​നൈ​​സേ​​ഷ​​നും ഫി​​ലിം ആ​​ന്‍​ഡ് ഓ​​ഡി​​യോ വി​​ഷ്വ​​ല്‍ ക​​ള്‍​ച്ച​​റ​​ല്‍ സൊ​​സൈ​​റ്റി​​യും ചേ​​ര്‍​ന്ന് അ​​ന്താ​​രാ​​ഷ്‌​ട്ര റീ​​ല്‍​സ് ആ​​ന്‍​ഡ് ഷോ​​ര്‍​ട്‌​​സ് മ​​ത്സ​രം സം​ഘ​ടി​പ്പി​ക്കും. മ​ത്സ​ര​ത്തി​ന്‍റെ ലോ​ഗോ ഡോ. ​​ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ്ര​കാ​ശ​നം ചെ​യ്തു.

മ​​രി​​യി​​ന്‍ സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി അ​​പ​​ര്‍​ണ ശ്രീ​​കു​​മാ​​ര്‍ ഏ​​റ്റു​​വാ​​ങ്ങി. വേ​​ള്‍​ഡ് മ​​ല​​യാ​​ളി ഓ​​ര്‍​ഗ​​നൈ​​സേ​​ഷ​​ന്‍ ജോ​​യി​ന്‍റ് സെ​​ക്ര​​ട്ട​​റി അ​​സീ​​സ് കു​​മാ​​ര​​ന​​ല്ലൂ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഫി​​ല്‍​കോ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി​​ജോ വി. ​​ഏ​​ബ്ര​​ഹാം, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ന്‍, സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഷി​​ന്‍​സ് മാ​​ത്യു, ടോ​​മി ക​​ല്ലാ​​നി, ജോ​​യി തോ​​മ​​സ്, എം.​​പി. ബി​​ജു, സാ​​ജ​​ന്‍ അ​​ച്ച​​ന്‍​കു​​ഞ്ഞ്, ബൈ​​ജു ബ​​സ​​ന്ത്, ആ​​ശി​​ഷ് മു​​റി​​ക്ക​​വേ​​ലി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

മു​​പ്പ​​ത് സെ​​ക്ക​​ന്‍​ഡ് മു​​ത​​ല്‍ ര​​ണ്ട് മി​​നി​​റ്റ് വ​​രെ​​യാ​​ണ് സ​​മ​​യം. പ്ര​​മേ​​യ​​ങ്ങ​​ള്‍ അ​​യ​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി സെ​​പ്റ്റം​​ബ​​ര്‍ അ​​ഞ്ച് വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ. സ​​മ്മാ​​ന​​ദാ​​നം സെ​​പ്റ്റം​​ബ​​ര്‍ 30. ​ഫോ​ൺ: 9446352085, 6282840568.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up