x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം


Published: November 1, 2025 11:48 PM IST | Updated: November 1, 2025 11:48 PM IST

 ജി​​ല്ല​​യി​​ലെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ല്‍​നി​​ന്നു​​ള്ള ബ​​സു​​ക​​ളു​​ടെ ഇ​​ന്‍റ​ര്‍ സ്റ്റേ​​റ്റ് സ​​ര്‍​വീ​​സു​​ക​​ള്‍ വി​പു​ല​പ്പെ​ടു​ത്തി കെ​എ​സ്ആ​ർ​ടി​സി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് പു​തി​യ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കോ​​ട്ട​​യം

കോ​​ട്ട​​യം-​​ബം​​ഗ​​ളൂ​രു

കോ​​ട്ട​​യ​​ത്തു​​നി​​ന്നു ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 5.30ന് ​​ബം​​ഗ​​ളൂ​​രു എ​​സി സ്ലീ​​പ്പ​​ര്‍ ബ​​സ് സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ട്. പി​​റ്റേ​​ന്നു രാ​​വി​​ലെ ഏ​​ഴി​​ന് ബം​​ഗ​​ളൂ​രു​​വി​​ലെ​​ത്തും.

ദി​​വ​​സ​​വും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.45ന് ​​ബം​​ഗ​​ളൂ​​രു​​വി​​ല്‍​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു ബ​​സ് സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ട്. കോ​​ട്ട​​യ​​ത്ത് നി​​ല​​മ്പൂ​​ര്‍, വ​​ഴി​​ക്ക​​ട​​വ്, മൈ​​സൂ​​ര്‍ വ​​ഴി​​യാ​​ണ് ബ​​സ് സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.

കോ​​ട്ട​​യം-​​മൈ​​സൂ​​രു

കോ​​ട്ട​​യ​​ത്തു​​നി​​ന്ന് ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം ആ​​റി​​ന് മൈ​​സൂ​​രു​​വി​​ലേ​​ക്ക് സ​​ര്‍​വീ​​സു​​ണ്ട്.
കോ​​ട്ട​​യം-​​കോ​​യ​​മ്പ​​ത്തൂ​​ര്‍

ദി​​വ​​സ​​വും രാ​​വി​​ലെ 5.30നും ​​ഒ​​ന്‍​പ​​തി​​നും പാ​​ല​​ക്കാ​​ട് വ​​ഴി കോ​​യ​​മ്പ​​ത്തൂ​​രി​ലേ​​ക്ക് സ​​ര്‍​വീ​​സു​​ണ്ട്.

ഏ​​ഴു​​മ​​ണി​​ക്കൂ​​റാ​​ണ് കോ​​യ​​മ്പ​​ത്തൂ​​ര്‍ ബ​​സി​​ന്‍റെ റ​​ണ്ണിം​​ഗ് സ​​മ​​യം. ദി​​വ​​സ​​വും ഇ​​തേ സ​​മ​​യ​​ത്ത് കോ​​യ​​മ്പ​​ത്തൂ​​രി​​ല്‍​നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​ക്കും ബ​​സ് സ​​ര്‍​വീ​​സു​​ണ്ട്.

കോ​​ട്ട​​യം-​​തെ​​ങ്കാ​​ശി

കോ​​ട്ട​​യ​​ത്തു​​നി​​ന്നു ദി​​വ​​സ​​വും നാ​​ല് സ​​ര്‍​വീ​​സു​​ക​​ള്‍ തെ​​ങ്കാ​​ശി​​യി​​ലേ​​ക്കു​​ണ്ട്.

ച​​ങ്ങ​​നാ​​ശേ​​രി

ച​​ങ്ങ​​നാ​​ശേ​​രി- വേ​ളാ​ങ്ക​ണ്ണി

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​നി​​ന്ന് സ്വി​​ഫ്റ്റ് സൂ​​പ്പ​​ര്‍ ഡീ​​ല​​ക്സ് ബ​​സ് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​നി​​ന്നു പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്നു പു​​ല​​ര്‍​ച്ചെ ആ​​റി​​ന് വേ​​ളാ​​ങ്ക​​ണ്ണി​​യി​​ല്‍ എ​​ത്തും. വേ​​ളാ​​ങ്ക​​ണ്ണി​​യി​​ല്‍​നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​തി​​രി​​കെ പു​​റ​​പ്പെ​​ടും. കോ​​ട്ട​​യം, മൂ​​വാ​​റ്റു​​പു​​ഴ, പെ​​രു​​മ്പാ​​വൂ​​ര്‍, അ​​ങ്ക​​മാ​​ലി, തൃ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട്, പൊ​​ള്ളാ​​ച്ചി, പ​​ള​​നി, ഡിം​​ഡി​​ഗ​​ല്‍, തൃ​​ച്ചി​​നാ​​പ്പ​​ള്ളി, ത​​ഞ്ചാ​​വൂ​​ര്‍, നാ​​ഗ​​പ​​ട്ട​​ണം റൂ​​ട്ടി​​ല്‍ വേ​​ളാ​​ങ്ക​​ണ്ണി​​യി​​ലെ​​ത്തും.

ച​​ങ്ങ​​നാ​​ശേ​​രി-
തി​​രു​​നെ​​ല്‍​വേ​​ലി

ച​​ങ്ങ​​നാ​​ശേ​​രി-​​തി​​രു​​നെ​​ല്‍​വേ​​ലി ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍ രാ​​വി​​ലെ 7.15ന് ​​പു​​റ​​പ്പെ​​ട്ട് 1.30ന് ​​തി​​രു​​നെ​​ല്‍​വേ​​ലി​​യി​​ലെ​​ത്തും. 2.30ന് ​​അ​​വി​​ടെ​​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു പു​​റ​​പ്പെ​​ടും. 8.45ന് ​​കോ​​ട്ട​​യ​​ത്ത് എ​​ത്തും. 9.15ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ തി​​രി​​കെ എ​​ത്തും. അ​​ടൂ​​ര്‍, പ​​ത്ത​​നാ​​പു​​രം, പു​​ന​​ലൂ​​ര്‍, തെ​​ന്മ​​ല, ആ​​ര്യ​​ങ്കാ​​വ്, ചെ​​ങ്കോ​​ട്ട, തെ​​ങ്കാ​​ശി, ആ​​ലം​​കു​​ളം വ​​ഴി​​യാ​​ണ് സ​​ര്‍​വീ​​സ്.

വൈ​​ക്കം

വൈ​​ക്കം-​
വേ​​ളാ​​ങ്ക​​ണ്ണി​

വൈ​​ക്ക​​ത്തു​​നി​​ന്ന് വേ​​ളാ​​ങ്ക​​ണ്ണി​​യി​​ലേ​​ക്ക് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് സ​​ര്‍​വീ​​സ് തു​​ട​​ങ്ങും. രാ​​വി​​ലെ ആ​​റി​​ന് വേ​​ളാ​​ങ്ക​​ണ്ണി​​യി​​ലെ​​ത്തി 6.45ന് ​​വൈ​​ക്ക​​ത്തേ​​ക്ക് മ​​ട​​ങ്ങും. കോ​​ട്ട​​യം, പൊ​​ന്‍​കു​​ന്നം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, മു​​ണ്ട​​ക്ക​​യം, പീ​​രു​​മേ​​ട്, കു​​മ​​ളി, ക​​മ്പം വ​​ഴി​​യാ​​ണ് സ​​ര്‍​വീ​​സ്. യാ​​ത്ര​​ക്കാ​​രു​​ടെ കു​​റ​​വു​​ മൂ​​ലം ത​​മി​​ഴ്നാ​​ട് ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് കോ​​ര്‍​പ​​റേ​​ഷ​​ന്‍ തു​​ട​​ങ്ങി​​യ വൈ​​ക്കം-​​പ​​ഴ​​നി സ​​ര്‍​വീ​​സ് നി​​ല​​ച്ചു.

പാ​​ലാ

പാ​​ലാ-​ബം​​ഗ​​ളൂ​​രു

പാ​​ലാ-​ബം​​ഗ​​ളൂ​​രു എ​​സി ബ​​സ് രാ​​ത്രി 10.30ന് ​​പു​​റ​​പ്പെ​​ട്ട് രാ​​വി​​ലെ 8.30ന് ​​ബം​​ഗ​​ളൂ​​രു​​വി​​ല്‍ എ​​ത്തും. രാ​​ത്രി 8.30ന് ​​പു​​റ​​പ്പെ​​ട്ട് രാ​​വി​​ലെ 5.30ന് ​​പാ​​ലാ​​യി​​ലെ​​ത്തും. തൊ​​ടു​​പു​​ഴ, മൂ​​വാ​​റ്റു​​പു​​ഴ, തൃ​​ശൂ​​ര്‍, പ​​ട്ടാ​​മ്പി, പെ​​രി​​ന്ത​​ല്‍​മ​​ണ്ണ, നി​​ല​​മ്പൂ​​ര്‍, ഗു​​ണ്ട​​ല്‍​പേ​​ട്ട്, മൈ​​സൂ​​ര്‍ റൂ​​ട്ടി​​ലാ​​ണ് സ​​ര്‍​വീ​​സ്.

പാ​​ലാ - തെ​​ങ്കാ​​ശി ര​​ണ്ട് ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍ സ​​ര്‍​വീ​​സു​​ക​​ള്‍ പാ​​ലാ​​യി​​ല്‍​നി​​ന്ന് രാ​​വി​​ലെ 7.30ന് ​​പു​​റ​​പ്പെ​​ട്ട് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.35നു ​​തെ​​ങ്കാ​​ശി​​യി​​ലെ​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു പാ​​ലാ​​യി​​ല്‍​നി​​ന്ന് പു​​റ​​പ്പെ​​ട്ട് രാ​​ത്രി 8.55ന് ​​തെ​​ങ്കാ​​ശി​​യി​​ലെ​​ത്തും. ഈ​​രാ​​റ്റു​​പേ​​ട്ട, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​രു​​മേ​​ലി, റാ​​ന്നി, പ​​ത്ത​​നം​​തി​​ട്ട, കോ​​ന്നി, പ​​ത്ത​​നാ​​പു​​രം തെ​​ന്മ​​ല, ചെ​​ങ്കോ​​ട്ട റൂ​​ട്ടി​​ലാ​​ണ് സ​​ര്‍​വീ​​സ്.

പാ​​ലാ-​​കോ​​യ​​മ്പ​​ത്തൂ​​ര്‍

പാ​​ലാ-​​കോ​​യ​​മ്പ​​ത്തൂ​​ര്‍ ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍ പാ​​ലാ​​യി​​ല്‍​നി​​ന്ന് രാ​​വി​​ലെ 8.45നു ​​പു​​റ​​പ്പെ​​ട്ട് വൈ​​കു​​ന്നേ​​രം നാ​​ലി​​നു കോ​​യ​​മ്പ​​ത്തൂ​​രി​​ലെ​​ത്തും. രാ​​ത്രി 9.30ന് ​​കോ​​യ​​മ്പ​​ത്തൂ​​രി​​ല്‍​നി​​ന്നു തി​​രി​​ച്ച് പി​​റ്റേ​​ന്ന് പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​നു പാ​​ലാ​​യി​​ലെ​​ത്തും. പാ​​ലാ, തൊ​​ടു​​പു​​ഴ, മൂ​​വാ​​റ്റു​​പു​​ഴ, പെ​​രു​​മ്പാ​​വ​​ര്‍, അ​​ങ്ക​​മാ​​ലി, ചാ​​ല​​ക്കു​​ടി, പു​​തു​​ക്കാ​​ട്, തൃ​​ശൂ​​ര്‍, മ​​ണ്ണു​​ത്തി, വ​​ട​​ക്കാ​​ഞ്ചേ​​രി, ആ​​ല​​ത്തൂ​​ര്‍, കു​​ഴ​​ല്‍​മ​​ന്ദം, പാ​​ല​​ക്കാ​​ട് റൂ​​ട്ടി​​ലാ​​ണ് സ​​ര്‍​വീ​​സ്.

ഈ​​രാ​​റ്റു​​പേ​​ട്ട

ഈ​​രാ​​റ്റു​​പേ​​ട്ട-​​
കോ​​യ​​മ്പ​​ത്തൂ​​ര്‍

ഈ​​റ്റാ​​റ്റു​​പേ​​ട്ട-​​കോ​​യ​​മ്പ​​ത്തൂ​​ര്‍ സ​​ര്‍​വീ​​സ് രാ​​വി​​ലെ എ​​ട്ടി​​ന് പു​​റ​​പ്പെ​​ട്ട് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കോ​​യ​​മ്പ​​ത്തൂ​​രി​​ലെ​​ത്തും. രാ​​ത്രി എ​​ട്ടി​​ന് തി​​രി​​കെ​പ്പോ​​രും. തൂ​​ശൂ​​ര്‍, പാ​​ല​​ക്കാ​​ട് റൂ​​ട്ടി​​ലാ​​ണ് സ​​ര്‍​വീ​​സ്.

കെ​​എ​​സ്ആ​​ര്‍​ടി​​സി
ഡി​​പ്പോ ഫോ​​ൺ നന്പർ

കോ​​ട്ട​​യം-9188933760
വൈ​​ക്കം-9188933765
മു​​ണ്ട​​ക്ക​​യം-9188933764
മു​​ണ്ട​​ക്ക​​യം-9188933764
പാ​​ലാ-9188933762
ച​​ങ്ങ​​നാ​​ശേ​​രി-9188933757
ഈ​​രാ​​റ്റു​​പേ​​ട്ട-9188933758
എ​​രു​​മേ​​ലി-9188933759
സ്റ്റേ​​ഷ​​ന്‍ മാ​​സ്റ്റ​​ര്‍ ഓ​​ഫീ​​സ്
ഏ​​റ്റു​​മാ​​നൂ​​ര്‍-9188933766
മു​​ണ്ട​​ക്ക​​യം-9188933764

Tags : lower cost nattuvisesham local news

Recent News

Corehub Up