x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാറിയിൽ പാറകൾ വീണു ലോറി തകർന്നു

വെബ് ഡെസ്ക്
Published: August 30, 2026 02:02 AM IST | Updated: August 30, 2026 02:02 AM IST

പാറ വീണ് തകർന്ന ലോറി.

വെ​ള്ള​റ​ട: മാ​രാ​യ​മു​ട്ടം കോ​ട്ട​യ്ക്ക​ല്‍ ഭാ​ഗ​ത്തു​ള്ള ക്വാ​റി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും ഇ​ടി​ഞ്ഞു​വീ​ണ് ലോ​റി ത​ക​ർ​ന്നു. ലോ​റി ഡ്രൈ​വ​റാ​യ തൃ​പ്പ​ല​വൂ​ര്‍ സ്വ​ദേ​ശി അ​മ്പി​ളി എ​ന്ന് വി​ളി​ക്കു​ന്ന അ​നി​ല്‍​കു​മാ​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​നി​ൽ കു​മാ​റി​നെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ കോ​ട്ട​യ്ക്ക​ലി​ലെ ഷാ ​ട്രേ​ഡേ​ഴ്‌​സി​ന്‍റെ ക്വാ​റി​യി​ലാ​ണ് സം​ഭ​വം.​പാ​റ പൊ​ട്ടി​ച്ചു നി​ര്‍​ത്തി​യി​രു​ന്ന ക്വാ​റി​യു​ടെ മു​ക​ള്‍​ഭാ​ഗ​ത്തു​നി​ന്നും മ​ണ്ണും വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും പെ​ട്ടെ​ന്ന് താ​ഴേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പാ​റ​ക്ക​ല്ലു​ക​ള്‍ പ​തി​ച്ച് താ​ഴെ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ കാ​ബി​ന്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ത​ക​ര്‍​ന്ന കാ​ബി​നി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും ഡ്രൈ​വ​ർ​മാ​രും ചേ​ര്‍​ന്നാ​ണ് ഉ​ട​ന്‍ ത​ന്നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള ഖ​ന​ന​മാ​ണ് അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. 2017 ല്‍ ​സ​മാ​ന​മാ​യ രീ​തി​യി​ല്‍ തൊ​ട്ട​ടു​ത്ത ക്വാ​റി​യി​ല്‍ പാ​റ​വീ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ മ​രി​ക്കു​ക​യും നാ​ലു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ക്വാ​റി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട എ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews quarry.

Recent News

Corehub Up