ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാക്കളായ മലപ്പുറം ടീം.
മങ്കട: സംസ്ഥാന സ്കൂള്‍ ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ടീമിന് വെങ്കല മെഡല്‍. ഫാത്തിമ ജിന്‍ഷ, മെഹജബിന്‍ എന്നിവര്‍ നേടിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തൃശൂരിനെ പരാജയപ്പെടുത്തിയാണ് ടീം മൂന്നാം സ്ഥാനം നേടിയത്. ഇരുവരും മുന്‍ വര്‍ഷങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവരാണ്.
കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെന്‍ഡറി സ്കൂള്‍, പാങ്ങ് ജിഎച്ച്എസ്എസ്, കോട്ടക്കല്‍ രാജാസ് എച്ച്എസ്എസ്, പുറത്തൂര്‍ ജിഎച്ച്എസ്എസ് എന്നീ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ മുന്‍ ദേശീയ താരങ്ങളും സംസ്ഥാന മെഡല്‍ ജേതാക്കളുമടങ്ങുന്ന പതിനെട്ടംഗ സംഘമാണ് ഇക്കുറി ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തത്.
ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച കടുങ്ങപുരം ജിഎച്ച്എസ്എസിലെ ടി. ഫാത്തിമ ജിന്‍ഷ, പി.ഫാത്തിമ റിന്‍ഷ , പാങ്ങ് ജിഎച്ച്എസ്എസിലെ കെ.അമൃത എന്നീ ഹോക്കിതാരങ്ങള്‍ കേരള ടീമില്‍ ഇടം നേടി. വിവിധ ജില്ലകളില്‍ നിന്നായി മത്സരത്തില്‍ പങ്കെടുത്ത ഇരുന്നൂറിലധികം താരങ്ങളില്‍ നിന്നാണ് ഈ മിടുക്കികള്‍ കേരള ടീമിലിടം നേടിയത്. ഡിസംബര്‍ 16 മുതല്‍ 20 വരെ ഒഡിഷയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ ഇവര്‍ പങ്കെടുക്കും. പി.ഷാറൂണ്‍, വി.സജാത് സാഹിര്‍, അതുല്‍ ചന്ദ്രന് എന്നിവരുടെ പരിശീലന മികവിലാണ് നേട്ടം. ടീമിനാവശ്യമായ ജേഴ്സിയും പിന്തുണയും നല്കിയ ജില്ലാ പഞ്ചായത്തിന് ടീം മാനേജര്‍മാരായ സി.ഹസീന, കെ.പി.നാജിയ എന്നിവർ നന്ദി അറിയിച്ചു.