x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​വ​റേ​ജ​സ് കോ​ർ​പറേ​ഷ​ൻ ഔ​ട്ട്‌ലെറ്റിൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ


Published: November 16, 2025 06:17 AM IST | Updated: November 16, 2025 06:17 AM IST

കൊ​ല്ലം: ഇ​ര​വി​പു​രം തി​രു​മു​ക്കി​ന് സ​മീ​പ​ത്തെ ബി​വ​റേ​ജ​സ് കോ​ർ​പറേ​ഷ​ൻ ഔട്ട്‌ലെറ്റിൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ലാ​യി.​ആ​ദി​ച്ച​മ​ൺ​തോ​പ്പ് ജോ​ബി​ൻ വി​ല്ല​യി​ൽ ജോ​യ് (61) ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഔട്ട്‌ലെറ്റിൽ എ​ത്തി​യ ഇ​യാ​ൾ മൂ​ന്ന് ലി​റ്റ​ർ മ​ദ്യം വാ​ങ്ങി. കൂ​ടു​ത​ൽ മ​ദ്യം ചോ​ദി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യി​ല്ല. ഇ​തി െ ന്‍റ വി​രോ​ധ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് എ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ആ​ക്ര​മ​ണം ന​ട​ത്തി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ ഇ​ര​വി​പു​രം പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. 15 മി​നി​റ്റോ​ളം ഇ​യാ​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

22500 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ര​വി​പു​രം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ രാ​ജീ​വ്, എ​സ്ഐ ര​ഞ്ജി​ത്ത്, സി​പി​ഒ​മാ​രാ​യ ര​ജി​ത്ത്, ഷം​നാ​ദ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

Tags : Beverages Corporation Local News Kollam Nattuvishesham

Recent News

Corehub Up