x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ൽ​വാ​സി​യു​ടെ വീ​ട് ആ​ക്ര​മി​ച്ചു തീ​യി​ട്ട​യാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 22, 2026 11:56 PM IST | Updated: July 22, 2026 11:56 PM IST

സൂ​ര​ജ് വി.​നാ​യ​ർ

ക​ങ്ങ​ഴ: ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത​മു​ണ്ടെ​ന്നാ​രോ​പി​ച്ച് അ​യ​ൽ​വാ​സി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച് വ​യോ​ധി​ക​നാ​യ ഗൃ​ഹ​നാ​ഥ​നെ മ​ർ​ദിച്ച​ശേ​ഷം വീ​ടി​നു തീ​യി​ട്ട യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ത്ത​നാ​ട് കി​ഴ​ക്കേ​മു​റി​യി​ൽ സൂ​ര​ജ് വി.​നാ​യ​ർ (37) നെ​യാ​ണ് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റസ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്ത​നാ​ട് കു​ട​പ്പ​ന​ക്കു​ന്നേ​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള (64)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ മ​ക​ന് ത​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ സൂ​ര​ജ് വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​നെ അ​ന്വേ​ഷി​ച്ച​ശേ​ഷം രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ മ​ർ​ദി​ക്കു​ക​യും വീ​ടി​ന് തീ​യി​ടു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വമ​റി​ഞ്ഞ് എ​ത്തി​യ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സൂ​ര​ജി​നെ അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സൂ​ര​ജി​നെ​തി​രേ കാ​പ്പാ ചു​മ​ത്താ​ൻ പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​റു​ക​ച്ചാ​ൽ എ​സ്എ​ച്ച്ഒ എ​സ്. രാ​ജേ​ഷ്, എ​സ്ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ൻ, എ​എ​സ്ഐ ജോ​ൺ​സ​ൺ, സി​പി​ഒ​മാ​രാ​യ ജി​ബി​ൽ ലോ​ബാ, സ​നൂ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up