x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ൻ​സാ​ഫ് എ​സ്ഐ ച​മ​ഞ്ഞ് എം​ഡി​എം​എ വി​ൽ​പ​ന; യു​വാ​വ് അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 29, 2026 03:34 AM IST | Updated: August 29, 2026 03:34 AM IST

റോ​ജി​ത്ത്

വ്യാ​ജ ഐ​ഡി കാ​ർ​ഡും കൈ​വി​ല​ങ്ങും പി​ടി​ച്ചെ​ടു​ത്തു

കോ​ഴി​ക്കോ​ട്: ഡാ​ൻ​സാ​ഫ് എ​സ്ഐ ച​മ​ഞ്ഞ് എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ.​കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് ചു​ങ്കം സ്വ​ദേ​ശി റോ​ജി​ത്ത് (41) ആ​ണ് പി​ടി​യി​ലാ​യ​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ച​മ​ഞ്ഞ് ല​ഹ​രി മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രി​ൽ നി​ന്ന് ല​ഹ​രി പി​ടി​ച്ചെ​ടു​ക്കു​ക​യും ഇ​ത് വി​ൽ​പ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. രാ​മ​നാ​ട്ടു​ക​ര വൈ​ദ്യ​ര​ങ്ങാ​ടി​യി​ൽ വ​ച്ചാ​ണ് വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡാ​യ ഡാ​ൻ​സാ​ഫും ഫ​റോ​ക്ക് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ റോ​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ൽനി​ന്ന് 2.5 ഗ്രാം ​എം​ഡി​എം​എ, എ​യ​ർ പി​സ്റ്റ​ൾ, കൈ​വി​ല​ങ്ങ്, വ്യാ​ജ ഐ​ഡി കാ​ർ​ഡ്, പോ​ലീ​സ് യൂ​ണി​ഫോ​മി​ലു​ള്ള ഫോ​ട്ടോ തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു. കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​വ​ധി പേ​രി​ൽ നി​ന്ന് ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യും പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up