x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രി എം​ബ്രോ​യ്ഡ​റി​യി​ലൂ​ടെ റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി

വെബ് ഡെസ്ക്
Published: August 15, 2026 01:17 AM IST | Updated: August 15, 2026 01:17 AM IST

ന​യ​ന

മാ​ന​ന്ത​വാ​ടി: ആ​രി എം​ബ്രോ​യ്ഡ​റി​യി​ലൂ​ടെ റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി. ക​മ്മ​ന "ശ്രീ​ന​യ​നം’ വീ​ട്ടി​ൽ ന​യ​ന രാ​ജാ​ണ് മു​ൻ രാ​ഷ്‌​ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ഛായാ​ചി​ത്രം ആ​രി എം​ബ്രോ​യ്ഡ​റി​യി​ലൂ​ടെ ത​യാ​റാ​ക്കി ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഒ​രൊ​റ്റ ചി​ത്ര​ത്തി​ലൂ​ടെ "ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ്’ "ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ്’ എ​ന്നീ നേ​ട്ട​ങ്ങ​ളാ​ണ് ന​യ​ന സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി​യി​ലെ സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ന​യ​ന ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഇ​ത്ത​ര​മൊ​രു സം​രം​ഭ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. അ​തീ​വ ശ്ര​ദ്ധ​യും ക്ഷ​മ​യും ആ​വ​ശ്യ​മാ​യ സം​രം​ഭം വി​ജ​യ​ത്തി​ലെ​ത്തി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണി​വ​ർ.

ഡോ. ​അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ഛായ ​ചി​ത്ര​മാ​ണ് ആ​രി എം​ബ്രോ​യ്ഡ​റി​യി​ൽ ജീ​വ​ൻ തു​ടി​ക്കു​ന്ന രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​ത്. ക​ലാ​മി​ന്‍റെ സ്റ്റെ​ൻ​സി​ൽ രീ​തി​യി​ലു​ള്ള ചാ​യാ ചി​ത്ര​ത്തി​ൽ ഒ​ന്പ​ത് മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് എം​ബ്രോ​യ്ഡ​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ൽ സോ​ളോ ആ​യി ഇ​ത്ര​യും വ​ലി​യൊ​രു എം​ബ്രോ​യ്ഡ​റി പൂ​ർ​ത്തി​യാ​ക്കു​ന്ന ആ​ദ്യ വ്യ​ക്തി​കൂ​ടി​യാ​ണ് ന​യ​ന. റി​ക്കാ​ർ​ഡി​ൽ ഇ​ടം പി​ടി​ച്ച​തി​ന്‍റെ സ്ഥി​ക​ര​ണ ഇ ​മെ​യി​ൽ ല​ഭി​ച്ച​താ​യി ഇ​വ​ർ പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച പൂ​ർ​ണ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്നും ന​യ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up