എൻഎസ്എസ് പത്തനംതിട്ട യൂണിയൻ കരയോഗ ഭാരവാഹികളുടെയും വനിതാ സമാജം ഭാരവാഹികളുടെയും താലൂക്ക്തല നേതൃയോഗം യൂണിയൻ പ്രസിഡന്റ് ആർ. ഹരിദാസ് ഇടത്തിട്ട ഉദ്ഘാ
പത്തനംതിട്ട: എൻഎസ്എസ് താലൂക്ക് യൂണിയനിലെ സംഘടനാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കരയോഗ ഭാരവാഹികളുടെയും വനിതാ സമാജം ഭാരവാഹികളുടെയും താലൂക്ക്തല നേതൃയോഗം യൂണിയൻ പ്രസിഡന്റ് ആർ ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു.
മംഗല്യനിധി പദ്ധതി നടപ്പിലാക്കുന്നതിനും പാലിയേറ്റീവ് കെയർ സെന്റർ പ്രവർത്തനങ്ങൾ യൂണിയന്റെ എല്ലാ കരയോഗങ്ങളിലും വ്യാപിപ്പിക്കുന്നതിനും തീരുമാനിച്ചു. കോന്നി ഇളകൊള്ളൂരിലുള്ള മന്നം പാലിയേറ്റീവ് കെയർ സെന്ററിൽ ആംബുലൻസ് സൗകര്യങ്ങളോടെയുള്ള ജെറിയാട്രിക് സെന്ററും പ്രവർത്തനം തുടങ്ങും. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. അശോക് കുമാർ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി വി. ഷാബു, ഇൻസ്പെക്ടർ ആർ. രാജേഷ്കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് പി.സി. ശ്രീദേവി,യൂണിയൻ ഭാരവാഹികളായ ഗീത സുരേഷ്, അഖിലേഷ് എസ്. കാരയാട്ട്, എം. അജിത്, ജി.കൃഷ്ണകുമാർ, എ. ആർ. രാജേഷ്, കമലാസനൻ കാര്യാട്ട്, ശ്രീജിത്ത് പ്രഭാകർ,
രാജേന്ദ്രനാഥ് കമലകം, സത്യൻ നായർ, പി. എൻ. രഘൂത്തമൻനായർ, എം.ആർ. ശശിധരൻനായർ, എൻ. ആർ. വിജയക്കുറുപ്പ്, ശശികുമാരൻ നായർ, രാജീവ് കുമാർ, ഹരിചന്ദ്രൻനായർ, ബാലചന്ദ്രൻ നായർ, സി. കൃഷ്ണകുമാർ, ശിവകുമാർ, രഘുനാഥൻ നായർ,എന്നിവർ പ്രസംഗിച്ചു.