റോബോട്ട് മിത്ര 1.0 നൊപ്പം ഭാരതമാതാ കോളജ് വിദ്യാര്‍ഥികളും അധ്യാപകരും.
കൊച്ചി: ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി വികസിപ്പിച്ച റോബോട്ട് മിത്ര 1.0 യുമായി തൃക്കാക്കര ഭാരതമാതാ കോളജ്(ഓട്ടോണമസ്) കംപ്യൂട്ടര്‍ സയന്‍സ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗത്തിലെ ബിസി എ, ഡാറ്റാ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥികളുടെ സാങ്കേതിക മികവും സര്‍ഗാത്മകതയും പ്രതിഫലിപ്പിക്കുന്ന ഈ ഹ്യൂമനോയിഡ് റോബോട്ട്, കോളജിലെ പ്രവേശന നടപടികള്‍ക്കും ഭരണകാര്യങ്ങള്‍ക്കും പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിനും പിന്തുണ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്.
കാമ്പസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കുക, അഡ്മിഷന് സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, വിവിധ വിഭാഗങ്ങളിലേക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുക, വിദ്യാര്‍ഥികളുടെ പൊതുവായ ചോദ്യങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ സേവനങ്ങള്‍ ഈ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
Tags : Local News Nattuvishesham Ernakulam