x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​ക്കു മു​ന്നി​ല്‍ നി​വേ​ദ​ന​ങ്ങ​ളു​മാ​യി നി​ര​വ​ധി​പ്പേ​ര്‍

വെബ് ഡെസ്ക്
Published: September 25, 2026 11:00 PM IST | Updated: September 25, 2026 11:00 PM IST

ക​ട്ട​പ്പ​ന ഹി​ൽ​ടൗ​ൺ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ക​ർ​ഷ​ക-​സാ​മൂ​ഹ്യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളുമാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ​ണ്ട​ന്മേ​ട് കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ്

 ഇ​ടു​ക്കി: ജി​ല്ല​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ നേ​രി​ല്‍​ക്ക​ണ്ട് നി​വേ​ദ​നം ന​ല്‍​കു​ന്ന​തി​നാ​യി നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തി​യ​ത്. ക​ള​ക്‌​ട​റേ​റ്റി​ലെ യോ​ഗ​ത്തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി ക​ട​ന്നു​പോ​യ ഭാ​ഗ​ത്ത് സ്ത്രീ​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പ്പേ​ര്‍ നി​വേ​ദ​ന​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​മ്പി​ലെ​ത്തി. എ​ല്ലാ​വ​രി​ല്‍​നി​ന്നും നേ​രി​ട്ട് നി​വേ​ദ​നം വാ​ങ്ങു​ക​യും വി​ശ​ദാം​ശ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് ഇ​ടു​ക്കി ബി​ഷ​പ് ഹൗ​സി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കു​ന്ന​തി​നാ​യി ഒ​ട്ടേ​റെ​പ്പേ​ര്‍ ഇ​വി​ടേ​യും എ​ത്തി​യി​രു​ന്നു. ക​ള​ക്‌​ട​റേ​റ്റി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗ​ത്തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചോ​ദ്യ​വു​മാ​യെ​ത്തി​യ​തോ​ടെ നി​ങ്ങ​ളെ ഇ​ന്നു കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

Tags : Nattuvishesham DistrictNews DeepikaNews petitions.

Recent News

Corehub Up