ഇരിട്ടി ആസ്ഥാനമായി രൂപീകരിച്ച മറിയം ആന്റണി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് നിർവഹിക്കുന്നു.
ഇരിട്ടി: ജാതി - മത - വർണ വ്യത്യാസമില്ലാതെ ദുരിതമനുഭവിക്കുന്ന ദരിദ്രർ, രോഗികൾ, അംഗവൈകല്യമുള്ളവർ, വിധവകൾ, അനാഥർ, കിടപ്പുരോഗികൾ, ദുർബലർ എന്നിവർക്ക് സഹായം നൽകുന്നതിനായി ഇരിട്ടി ആസ്ഥാനമായി രൂപീകരിച്ച മറിയം ആന്റണി ചാരിറ്റബിൾ ട്രസ്റ്റ് തലശേരി ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര - സാങ്കേതികവിദ്യ, ഗവേഷണം, വിവര സാങ്കേതിക വിദ്യ, മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, നഴ്സിംഗ് കോളജുകൾ, ഫാർമസി കോളജുകൾ, മെഡിക്കൽ - ലാബ് കോളജുകൾ, കംപ്യൂട്ടർ - തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലൈബ്രറികൾ - വായന മുറികൾ, ലബോറട്ടറികൾ, മറ്റു സമാന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ സ്ഥാപിക്കുക, പ്രോത്സാഹിപ്പിക്കുക, വികസിപ്പിക്കുക, ഏറ്റെടുക്കുക, നടത്തുക എന്നിവയും ട്രസ്റ്റിന്റെ ലക്ഷ്യമാണ്.
മാനേജിങ് ട്രസ്റ്റി മാത്യു കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ഇരിട്ടി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ, നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം വികാരി ഫാ. ജോസഫ് കാവനാടി, എടൂർ ആവിലാപ്പള്ളി ആശ്രമ ശ്രേഷ്ഠൻ ഫാ. റാഫ്സൺ പീറ്റർ, ബയോമൗണ്ടൻ കർഷക കമ്പനി മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, ഫാ. രാജു ചൂരക്കൽ, ഫാ. സന്തോഷ് കട്ടക്കൽ, ഡോ. അന്നമ്മ മാത്യു, കെ.എ. ജോസ്, കെ.എ. ത്രേസ്യ, കെ.എ. മേരി, ലിസി ആന്റണി. ടി.എ. ജോസ്, കെ.സി. ജോൺ, സി.എസ്. ജോസഫ്, ഡോ. ടോം ജോസ് കാക്കനാട്ട്, ഡോ. അമല അമ്മു മാത്യു, ഡോ. അഞ്ജന അന്ന മാത്യു, ഡോ. ആൻ ജോസ്, ഡോ. ഐശ്വര്യ ജോസ് എന്നിവർ പ്രസംഗിച്ചു.