ആയങ്കര ജനത ലൈബ്രറിയുടെ നേതൃത്വത്തില്‍ മടത്തേത്തുപാറയില് നടത്തിയ ചെണ്ടുമല്ലിപ്പൂകൃഷിയുടെ വിളവെടുപ്പ് പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ് ഉ
പോത്താനിക്കാട്: ആയങ്കര ജനത ലൈബ്രറിയുടെ നേതൃത്വത്തില്‍ മടത്തേത്തുപാറയില് നടത്തിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എല്‍ദോ ഐസക് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സിജോ ജോണ്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ വീണ ബാബു, പഞ്ചായത്തംഗങ്ങളായ ലിസി കുരുവിള, ബോബി പള്ളിക്കാപറമ്പില്‍ കൃഷി ഓഫീസര്‍ കെ.എസ്. സണ്ണി, ലൈബ്രറി സെക്രട്ടറി ടൈഗ്രീസ് ആന്റണി, കെ.ടി. മനോജ്, റോബിന് ഏബ്രഹാം, നൈസ് എല്‍ദോ, ഡൊമിനിക് നെടുങ്ങാട്ട് ബെന്നി പന്നാരക്കുന്നേല്‍, ജെന്നി ജോണി, ജീന ജിയോ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Marigold