എംസിവൈഎം മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പുറപ്പെടുന്നു.
മാവേലിക്കര: പ്രളയദുരിതബാധിതരായ ജനങ്ങൾക്ക് ആശ്വാസവുമായി എംസിവൈഎം മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആറു വൈദിക ജില്ലകളിൽനിന്നും സമാഹരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും ദുരിത ബാധിതർക്ക് വിതരണം ചെയ്തു. ഭദ്രാസനത്തിലെ വൈദിക ജില്ലകളുടെ സഹകരണത്തോടെ വിവിധ ദേവാലയങ്ങളിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നുമാണ് സാധനങ്ങൾ സമാഹരിച്ചത്.
പുലിയൂർ, പാണ്ടനാട്, ആല, പുത്തൻകാവ്, മുട്ടം, നടുവട്ടം, പള്ളിപ്പാട് എന്നിവിടങ്ങളിലെ ദുരിത ബാധിതർക്കാണ് സഹായസാധനങ്ങൾ വിതരണം ചെയ്തത്. കൂടാതെ എംസിവൈഎം പ്രവർത്തകർ പ്രളയബാധിത വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഭദ്രാസന ഡയറക്ടർ ഫാ. ജോസഫ് തെക്കേവീട്ടിൽ, അസി. ഡയറക്ടർ ഫാ. സാമുവേൽ വെട്ടുകുഴിയിൽ, പ്രസിഡന്റ് രഞ്ചു രാജു പുലിയില, സിസ്റ്റർ ആനിമേറ്റർ സി. നിസീമ എസ്ഐസി, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി ചെങ്കുളം, ജില്ലാ ഭദ്രാസന ഭാരവാഹികൾ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.