എംസിവൈഎം പാറശാല രൂപത സെനറ്റ് സമ്മേളനം
പാറശാല: എംസിവൈഎം പാറശാല രൂപത അർധ വാർഷിക സെനറ്റ് സമ്മേളനം കാട്ടാക്കട വൈദികജില്ലയുടെ ആതിഥേയത്വത്തിൽ പുത്തൻകാവുവിള സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നു. പാറശാല രൂപത ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ഡോ. അഗസ്റ്റിൻ ജോൺ ജെസി അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ ജിയോ ഫ്രാൻസിസ് ഡിഎം പതാക ഉയർത്തി. ഭദ്രാസന ജനറൽ സെക്രട്ടറി മിഥുൻ ജോഷി ജോസഫ് സ്വാഗതം പറഞ്ഞു. ഡയറക്ടർ ഫാ. ജെറോം കുന്നിൻപുറത്ത്, കാട്ടാക്കട വൈദിക ജില്ലാ വികാരി ഫാ. തോമസ് പൊറ്റപുരയിടം എന്നിവർ പ്രസംഗിച്ചു.