മെഡിക്കൽക്യാമ്പ് പ്രസിഡന്റ് പി.എം. കലാധരൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: ചെറുകുന്നം പുരോഗമന വായനശാലയും കിഴക്കഞ്ചേരി ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത ശിവദാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർ എസ്. അനിൽകുമാർ, മുൻ എംഎൽഎ സി.ടി. കൃഷ്ണൻ, വി.കെ. സുധീർ, എ. നാരായണൻ, വി. ഉണ്ണികൃഷ്ണൻ, സി.കെ. അജീഷ്, വി.എസ്.അഹമദ് കബീർ, കെ.എൻ. ഹരിഹരൻ പ്രസംഗിച്ചു. ഡോ.ജെ.എസ്. അഞ്ജു ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. പി.ടി. മോഹനൻ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ജെനിൻ ജോസഫ് നന്ദിയും പറഞ്ഞു.
Tags : Nattuvishesham Districtnews Medical camp