പ്രതീകാത്മക ചിത്രം
കോട്ടയം: പ്രമേഹ അവബോധന മാസാചരണത്തോടനുബന്ധിച്ച് കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിൽ സൗജന്യ ഡയബറ്റിക് ആൻഡ് കാർഡിയാക് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു.
ഡിസംബർ 30 വരെ നടക്കുന്ന ക്യാമ്പിൽ മുൻകൂട്ടി ബുക്ക് ചെയ്തു പങ്കെടുക്കുന്നവർക്ക് സൗജന്യ ഡയബറ്റോളജിസ്റ്റ്, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് വിഭാഗം ഡോക്ടർമാരുടെ കൺസൾട്ടേഷനും ലഭ്യമാകും. കൂടാതെ ക്യാമ്പിന്റെ ഭാഗമായി ഇസിജി, ടോട്ടൽ കൊളസ്ട്രോൾ, ആർബിഎസ് പരിശോധനകളും സൗജന്യമായി ലഭ്യമാകും. ക്യാമ്പിന്റെ ഭാഗമായി ഡിസംബർ നാലിന് വനിതകൾക്കായി സൗജന്യ സ്തനാർബുദ നിർണയ പരിശോധനയും ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങൾക്കും രജിസ്ട്രേഷനും 9188945093.
Tags : SH Medical Centre Nattuvishesham District News Medical Camp