മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പണിമുടക്കിയ ഡോക്ടർമാർ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ചു ധർണ നടത്തുന്നു.
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പണിമുടക്കിയ ഡോക്ടർമാർ ധർണ സംഘടിപ്പിച്ചു. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ചു നടത്തിയ ധർണയ്ക്ക് ഡോ. ബിനോയി, ഡോ. ടി.എം. ആനന്ദകേശവൻ, ഡോ. ബെസ്റ്റി അന്പൂക്കൻ, ഡോ. ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
സമരംമൂലം രോഗികൾ ദുരിതത്തിലായി. മറ്റ് ആശുപത്രികളിൽനിന്നു വിദഗ്ധപരിശോധനയ്ക്ക് എത്തുന്ന രോഗികൾക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
പിജി വിദ്യാർഥികളും മുതിർന്ന ഡോക്ടർമാരും മാത്രമാണ് ഒപിയിൽ രോഗികളെ പരിശോധിക്കുന്നത്. ഡോക്ടർമാർക്ക് ഐക്യദാർഢ്യവുമായി ഇന്നുമുതൽ പിജി വിദ്യാർഥികൾകൂടി സമരത്തിന് ഇറങ്ങുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും.