x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് തെ​രു​വുനായശ​ല്യം രൂ​ക്ഷ​മാ​യി

വെബ് ഡെസ്ക്
Published: September 3, 2026 11:07 PM IST | Updated: September 3, 2026 11:07 PM IST

ച​വ​റ : ച​വ​റ തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി. നാ​യകളെ പേ​ടി​ച്ച് പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

തി​രു​വോ​ണ ദി​വ​സം കു​ള​ങ്ങ​ര വെ​ള​യി​ല്‍ അ​ത്ത​പ്പൂ​ക്ക​ളം ഇ​ട്ട് കൊ​ണ്ടി​രു​ന്ന ര​ണ്ടുകു​ട്ടി​ക​ള്‍​ക്ക് ക​ടി​യേ​റ്റി​രു​ന്നു. കഴിഞ്ഞ ദിവസവും തെ​രു​വ് നാ​യ ന​ടു​വ​ത്ത് ചേ​രി​യി​ല്‍ വീ​ട്ട​മ്മ​യെ​യും ക​ടി​ച്ചു. കൊ​ടൂ​ര്‍ മു​ക്ക്, കു​ള​ങ്ങ​ര വെ​ളി, മ​ഠ​ത്തി​ല്‍ മു​ക്ക്, ന​ട​യ്ക്കാ​വ് തു​ട​ങ്ങി​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ര്‍ മൗ​ന​ത്തി​ലെ​ന്ന് പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. തെ​രു​വി​ല്‍ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന നാ​യകള്‍​ക്ക് പേ​യു​ണ്ടെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ഇ​വ മ​റ്റ് നാ​യകളെ​യും ക​ടി​ക്കു​ന്നു. മ​റ്റ് പ്ര​ദേ​ശ​ത്ത് നി​ന്നും രാ​ത്രി കാ​ല​ത്ത് തെ​രു​വ് നാ​യ​കളെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൊ​ണ്ട് ത​ള്ളു​ന്ന​തും മാ​ലി​ന്യം വ​ഴി​യ​രി​ക​ല്‍ ത​ള്ളു​ന്ന​തു​മാ​ണ് തെ​രു​വ് നാ​യകള്‍ കൂ​ടാ​ന്‍ ഇ​ട​യാ​ക്കു​ന്ന​ത്.

നാ​യകളെ പേ​ടി​ച്ച് കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ പോ​ലും വി​ടാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ധി​കൃ​ത​ര്‍ ഇ​നി​യെ​ങ്കി​ലും ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.

Tags : Nattuvishesham Districtnews Deepikanews Stray dog ​​

Recent News

Corehub Up