ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സകൂളിൽ കഴിഞ്ഞ അധ്യയന വർഷം പ്ലസ് ടു പരീക്ഷയിൽ 98 ശതമാനം വിജയവും 40 ഫുൾ എ പ്ലസും കരസ്ഥമാക്കി മികച്ച വിജയം നേടിത്തന്ന വിദ്യാർഥിനികളെ ആദരിക്കുന്നതിനും സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിനും വേണ്ടി -മെറിറ്റ്ഡേ 2026- നടത്തി.
സ്കൂൾ മാനേജർ സിസ്റ്റർ ലിസാ കുര്യൻ സിഎംസിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ. റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു.
ഹോളി ക്വീൻസ് പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ആനി തോമസ് സി.എം.സി., സ്കൂൾ പ്രിൻസിപ്പൽ ജയ് കെ. ജോർജ്, വാർഡ് കൗൺസിലർ ബീന ജോബി, പിടിഎ. പ്രസിഡന്റ് വർഗീസ് ആന്റണി, സീനിയർ അസിസ്റ്റന്റ് ലിസി സിറിയക്, അൽഫോൻസ റ്റാനിയ, ഏയ്ഞ്ചൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Merit Day celebrated