ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് "മെറിറ്റ് ഡേ 2026' ന്റെ ഭാഗമായി തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെ ആദ
മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്
മാള: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ ഉന്നതവിജയം നേടിയവർക്ക് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. എട്ട് എപ്ലസ് മുതൽ നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കും വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവർക്കും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കുമാണ് അവാർഡുകൾ നൽകിയത്.
മാള ഹോളിഗ്രേസ് അക്കാദമിയിൽ നടന്ന ചടങ്ങ് സിനിമാതാരം ആസിഫ് അലി ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. സിനിമ താരങ്ങളായ അതിഥി രവി, പ്രാർത്ഥന സന്ദീപ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. മന്ത്രി ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഹണി പീതാംബരൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. രാധാകൃഷ്ണൻ, ഔസേപ്പച്ചൻ ജോസ് , സുനിത സജീവൻ, സില്‍വി സേവിയർ, സുലേഖ അബ്ദുള്ളക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സാജൻ കൊടിയൻ, കാവ്യ രഞ്ജിത്ത്, ഷക്കീല, ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ഐനിക്കൽ, മാള വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ.കെ.സുരേഷ്, കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ പി. മൊയ്തീൻകുട്ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഹോളി ഗ്രേസ് അക്കാദമി പ്രിൻസിപ്പൽ ഡോ. പി. വി. ലിവിയ സ്വാഗതവും സംഘാടകസമിതി കൺവീനർ കെ. ഇ. അജി നന്ദിയും പറഞ്ഞു. നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള 1500ലേറെ വിദ്യാർഥികൾ എക്സലൻസ് അവാർഡുകൾ ഏറ്റുവാങ്ങി.
സ്മാർട്ട് കയ്പമംഗലം
കയ്പമംഗലം: വിദ്യാർഥികൾ പഠനത്തിൽ മാത്രം ഒതുങ്ങാതെ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളായി സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തണമെന്ന് അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു . സ്മാർട്ട് കയ്പമംഗലം പദ്ധതിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം യമുന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേപ് വെർദെ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്മാർട്ട് പദ്ധതി ചെയർമാൻ ശോഭാസുബിൻ അധ്യക്ഷത വഹിച്ചു. സമാർട്ട് പദ്ധതിയുടെ നേതൃത്വത്തിൽ മികച്ച ക്ലബുകളേയും, പരിക്ഷകളിൽമികച്ച വിജയം നേടിയ വിദ്യാർഥികളേയും, മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾക്കും ആദരവ് നൽകുന്നതാണ് ‘കേപ് വെർദെ 2026'. എവിഎ ഗ്രൂപ്പ് ചെയർമാനും സിനിമാനിർമാതാവുമായ എ.വി.അനൂപ് മുഖ്യാഥിതിയായി.
ദഹാലിയ ഗ്രൂപ്പ് ചെയർമാൻ ഡോ.കെ.അബ്ദുള്ള ഹംസ, ഇന്റർനാഷണൽ മൈൻഡ് ട്രയിനറും കോച്ചുമായ മുഹമ്മദ് ഷാജി, ഓൾ കേരള ടെന്നീസ് അസോസിയേഷൻ സെക്രട്ടറി എം.എച്ച്. മുഹമ്മദ് ബഷീർ, എം.എ.ബാബു ഗൾഫ് പാർക്ക്, സയൺ ഇൻസ്റ്റിറ്റ്യൂട്ട് ഫൗണ്ടർ രതിമേച്ചേരി, പി.ജയചന്ദ്രൻ ഫൗണ്ടേഷൻ ചെയർമാൻ മധു ശക്തിധരൻ, പാരഡൈസ് ഇന്റർനാഷണൽ കൺവൻഷൻ സെന്റർ മാനേജിംഗ് പാർട്ണർ ടി.എ.ളാഹിർ, മഹാദേവ ക്രിയേഷൻസ് എംഡി പ്രണവ് തലാശേരി, ഹ്യുമാനിറ്റീസ് കഴിമ്പ്രം സ്കൂൾ ടോപ്പർ ആദിലക്ഷ്മി, സി.സി. ബാബുരാജ്, സുനിൽ.പി.മേനോൻ ഷൈൻ, ശശി മതിലകം, സജീവൻ എടവിലങ്ങ്, കെ.എ. അഫ്സൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട
ബ്ലോക്ക് പഞ്ചായത്ത്
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു. കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലെ 2025 -2026 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും ആദരിച്ചു.
കാട്ടുങ്ങച്ചിറ പിടിആര്‍ മഹലില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ 2026 തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിനിമാ ആര്‍ടിസ്റ്റും നേരമ്പോക്ക് ഫെയിം താരവുമായ രാജേഷ് തമ്പുരു, തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടി.കെ. സുധീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി, അമ്പിളി വേണു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.കെ. ശിവന്‍കുട്ടി, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് നിമിഷ ശ്രീനിവാസന്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.ബി. പവിത്രന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി. നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംബുജ രാജന്, അജയന് തറയില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വൃന്ദ അജിത്ത് കുമാര്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ നന്ദിയും പറഞ്ഞു.
പൂപ്പത്തി
ഗ്രാമീണവായനശാല
മാള:പൂപ്പത്തി ഗ്രാമീണ വായനശാല എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണംചെയ്തു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സാജൻ കൊടിയൻ പുരസ്കാര വിതരണം നിർവഹിച്ചു. ഗ്രാമീണവായനശാല പ്രസിഡന്റ് കെ. ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ശാരി രാജീവ്, അരുൺ. പി . വി., വായനശാല സെക്രട്ടറി അയ്യപ്പൻകുട്ടി. പി . കെ, ശ്രീധരൻ കടലായിൽ,എം .കെ.ശങ്കരൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News