കോഴിക്കോട്: കാർഡിയോളജിയിലെ ഏറ്റവും അതിനൂതന ചികിത്സാ രീതിയായ പൾസ്ഡ് ഫീൽഡ് അബ്ലേഷനു(പിഎഫ്എ)മായി കോഴിക്കോട് മെട്രോമെഡ് ഇന്റർ നാഷണൽ കാർഡിയാക് സെന്റർ.
സീനിയർ കാർഡിയോളജിസ്റ്റ് ആൻഡ് ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപിയുടെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. ഹൃദയമിടിപ്പ് സംബന്ധമായ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് ഏട്രിയൽ ഫിബ്രുലേഷൻ. ഹൃദയം വേഗത്തിലും ക്രമരഹിതമായുംമിടിക്കുന്ന ഒരു അവസ്ഥയാണ് ഇത്.
പക്ഷാഘാതം സംഭവിക്കുന്നതിന്റെ മുഖ്യ കാരണം ഹൃദയത്തിലെ ഈ താളപിഴവാണ്. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള എറ്റവും നൂതന ചികിത്സാരീതിയാണ് മെട്രോമെഡിൽ വിജയകരമായി പൂർത്തീകരിച്ചത്. ഒറ്റ ദിവസംകൊണ്ട് മൂന്ന് രോഗികളിൽ ഇത് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മെട്രോമെഡ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode