കൊയിലാണ്ടി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി.
കെ. പ്രവീൺ കുമാർ എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ രാജേഷ് കീഴരിയൂർ, ജനറൽ കൺവീനർ പി.കെ. അരവിന്ദൻ, കെപിസിസി മെമ്പർമാരായ മഠത്തിൽ നാണു, പി. രത്നവല്ലി, ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്, ഡിസിസി ജനറൽ സെക്രട്ടറി കെ. വിജയൻ, വി.ടി. സുരേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, കെ.പി. വിനോദ് കുമാർ, യു.വി. മനോജ് തുടങ്ങിയവർ സംബന്ധിച്ചു.