പ്രതീകാത്മക ചിത്രം
കൊയിലാണ്ടി: 17 ലിറ്റർ മാഹി വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ.
പള്ളിക്കര രാരാരിത്താഴ വീട്ടിൽ ടി.എം. രവിയെയാണ് കൊയിലാണ്ടി റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. വിനോദന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.കീഴൂർ പള്ളിക്കര മമതാമുക്ക് - മുത്താറ്റിൽ താഴെ റോഡിൽ വച്ചാണ് പ്രതി പിടിയിലായത്.
ഓണം സ്പെഷ്യൽ ഡ്രൈവ്, ഓപറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസർ ആർ.എൻ. സുശാന്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജി.ആർ. രാഗേഷ് ബാബു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എ.കെ. ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ അഖില, പിഒ ഗ്രേഡ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags : NattuVishasham DistrictNews