പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് പാപ്പാളിയിൽവെച്ചു കാറിടിച്ച് കാൽനടയാത്രക്കാരനായ മദ്ധ്യവയസ്ക്കൻമരിച്ചു.
വടക്കേകാട് കടാമ്പുള്ളി സ്വദേശി ഒരുക്കുളങ്ങര വീട്ടിൽ സുനി (50)ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് അപകടം. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വടക്കേകാട് പോലീസ് നടപടി സ്വീകരിച്ചു.
പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്നലെ സംസ്ക്കാരം നടത്തി. പാചകതൊഴിലാളിയായ സുനി ഒരുവിവാഹ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. വൈലത്തൂരിൽ ഉള്ളതാണ് കാർ. പോലിസ് കേസെടുത്തു.
Tags : man dies after being hit by a car