ബുദ്ധീശ്വർ സർദാറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തപ്പോൾ.
തിരുവമ്പാടി : തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപാസ് റോഡിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 5.965 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായി.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗ് ഹൽദർപാറ സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് അറസ്റ്റിലായത്.ഇന്നലെ അര്‍ധരാത്രിയോടെ 1യാണ് സംഭവം. താമരേശരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
Tags : arrested NattuVishasham DistrictNews