ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക ഹാളിൽ നടന്ന മികവ് 2K26 അവാർഡ് ദാനച്ചടങ്ങ്
ചമ്പക്കുളം: കുട്ടനാട് നിയോജകമണ്ഡലത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എക്സലൻസ് അവാർഡ് വിതരണം ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക ഹാളിൽ നടന്നു. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽനിന്നായി പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ 390 കുട്ടികളെ റെജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ ആദരിച്ചു.
റെജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഓപ്പറേഷൻ തൂഫാൻ സന്ദേശം നല്കി.
ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ജയിംസ് പാലയ്ക്കൽ, ഡോ.കെ.പി. നാരായണപിള്ള, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, ജില്ലാ പഞ്ചായത്തംഗം മഞ്ജു വിജയകുമാർ, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം പ്രിയങ്ക പ്രലോഷ്, നെടുമുടി ഗ്രാമപഞ്ചായത്തംഗം മാത്യു ആന്റണി. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റും നെടുമുടി പഞ്ചായത്തംഗവുമായ സാജു കടമാട്, കെപിഎസ്ടിഎ കുട്ടനാട് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സോജൻ ചാക്കോ, ഡോ. പ്രീതി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Awards