മന്ത്രി റോജി എം. ജോണിന് അങ്കമാലി ബസിലിക്കയിൽ ഒരുക്കിയ സ്വീകരണ യോഗം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു. ബസിലിക്ക വികാരി ഫാ. ലൂക്കോസ് കുന്നത്തൂർ, മന്ത്രി റോ
അങ്കമാലി: അങ്കമാലി സെന്റ് ജോർജ് ബസിലിക്ക ഇടവകാംഗവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോണിന് ഇടവകയുടെ സ്വീകരണവും അനുമോദനവും നൽകി. ബെന്നി ബെഹനാൻ എംപി സ്വീകരണ - അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ബസിലിക്ക വികാരിയും റെക്ടറുമായ ഫാ. ലൂക്കോസ് കുന്നത്തൂർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അതിരൂപത പ്രോക്യൂറേറ്റർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ബസിലിക്ക വൈസ് ചെയർമാൻ സെബി വർഗീസ് മാണിക്കത്താൻ, നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ,
കാംകോ മാനേജിംഗ് ഡയറക്ടർ സിറിയക് മാമലമറ്റം, കൗൺസിലർമാരായ ബിജു പൗലോസ്, ഷെറിൻ കാക്കനാടൻ, കൈക്കാരൻ ജീസൺ മുണ്ടാടാൻ, മദർ സിസ്റ്റർ ലിന്റ, പ്രോഗ്രാം കൺവീർ പോളച്ചൻ ഔസേപ്പ്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.
Tags : Local News Nattuvishesham Ernakulam