തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സന്ദർശിക്കുന്നു
തിരുവല്ല: ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി പി.സി. വിഷ്ണുനാഥ് സന്ദർശിച്ചു.ഇരുവള്ളിപ്ര സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുമൂലപുരം എസ്എൻവി ഹൈസ്കൂൾ, കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളാണ് മന്ത്രി സന്ദർശിച്ചത്.
വർഗീസ് മാമ്മൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, നഗരസഭാ അധ്യക്ഷ എസ്. ലേഖ, മുൻ ചെയർമാൻ ആർ. ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു വി.ഈപ്പൻ, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മന്ത്രി പി. സി. വിഷ്ണുനാഥ് ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്തി
മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി മന്ത്രി പി. സി. വിഷ്ണുനാഥ് മല്ലപ്പള്ളി താലൂക്ക് ഓഫീസിൽ ചർച്ച നടത്തി.
വർഗീസ് മാമ്മൻ എംഎൽഎ, ജില്ലാ കളക്ടർ എ. നിസാമുദിൻ, തഹസീൽദാർ ഡി. അജയൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾഎന്നിവർ പങ്കെടുത്തു.ദുരന്ത ബാധിതരായ മുഴുവൻ ജനങ്ങൾക്കും എല്ലാവിധ സഹായങ്ങളും നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.തുടർന്ന് മല്ലപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.
Tags : NattuVishasham DistrictNews