രാമങ്കരി: ഓച്ചിറ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം പന്പയാറ്റിൽ കൈനകരി എൻഎസ്എസ് ജെട്ടിക്ക് സമീപത്തുനിന്ന് ഇന്നലെ രാവിലെ 10ന് കണ്ടെത്തി.
ഓച്ചിറ കുലശേഖരപുരം നീലികുളം വീനായകത്തിൽ ഗോപകുമാറിന്റെയും പ്രസന്നകുമാരിയുടേയും മകൻ അമർദീപ് (24) നെ കാണാനില്ലെന്നുകാട്ടി ബന്ധുക്കൾ ഓച്ചിറ സ്റ്റേഷനിൽ നേരത്തേ പരാതി നൽകിയിരുന്നു. മൃതദേഹം പൊങ്ങിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പുളിങ്കുന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം അമർദീപിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Tags : Missing Nattuvishesham District news