കോൺഗ്രസ് കൊറ്റനാട് മണ്ഡലം കമ്മിറ്റിയുടെ സ്വീകരണ യോഗത്തിൽ പഴകുളം മധു എംഎൽഎ പ്രസംഗിക്കുന്നു.
കൊറ്റനാട്: പഴകുളം മധു എംഎൽഎയ്ക്ക് കൊറ്റനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ അധ്യക്ഷത വഹിച്ച യോഗം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലക്ഷ്മി അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.കെ. സുനിത, അനിൽകുമാർ, സജിത സലിം, സജൻ വാഹപ്ലാക്കൽ, ജിജോ കെ. ജോർജ്, ബിസി തോമസ്, കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
റാന്നി: റാന്നിയിലെ പുതിയ പാലവും ബൈപാസും പുർത്തിയാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് പഴംകുളം മധു എംഎല്‍എ. റാന്നി പഞ്ചായത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
മണ്ഡലം പ്രസിഡന്റ് ഷാജി നെല്ലിമുട്ടിൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, കാട്ടൂർ അബ്ദുൾ സലാം, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ജില്ലാ പഞ്ചായത്തംഗം ജൂലി സാബു ഓലിക്കൽ, സിബി താഴത്തില്ലത്ത്, തോമസ് അലക്സ്, കെ. പി. തോമസ്, രാജിവ് താമരപള്ളി, അൻസാരി മന്ദിരം,രാജു മരുതിക്കൽ, ആനി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.