x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ട​പ്പ​ള്ളി​യി​ൽ ആ​ധു​നി​ക സ്പി​ൽ​വേ

വെബ് ഡെസ്ക്
Published: July 24, 2026 11:26 PM IST | Updated: July 24, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ലെ നി​ല​വി​ലെ സ്പി​ൽ​വേ​യ്ക്കു പ​ക​രം ആ​ധു​നി​ക സ്പി​ൽ​വേ നി​ർ​മിക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള സ്പി​ൽ​വേ​യു​ടെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ഷ​ട്ട​റു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള എ​സ്റ്റി​മേ​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ ജ​ല​സേ​ച​ന വ​കു​പ്പി​ന് നി​ർ​ദേശം.

അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്ക​വേ ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​യാ​ണ് നി​ർ​ദേശം ന​ൽ​കി​യ​ത്.
അ​മ്പ​ല​പ്പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാണ​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തെ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ പ്ര​ത്യേ​ക യോ​ഗം ചേ​രും. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യു​ടെ അ​ശാ​സ്ത്രീ​യ​ നി​ർ​മാ​ണം മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട എം​എ​ൽ​എ, ജ​ന​സൗ​ഹൃ​ദ​പ​ര​മാ​യ രീ​തി​യി​ലാ​ക​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നും നി​ല​വി​ലെ നി​ർ​മാണ​രീ​തി​ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

നി​ർ​മാണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​റ്റി​സ്ഥാ​പി​ച്ച കെ​എ​സ്ഇ​ബി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് സു​ര​ക്ഷാക​വ​ച​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, എ​ഡി​എം സി. ​പ്രേം​ജി, അ​സി​. ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ ആ​ർ. ര​ജി​ത്ത്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​ജ​യാ​ന​ന്ദ് തു​ട​ങ്ങി​യ​വ​രും വി​വി​ധ വ​കു​പ്പു​ക​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up