റോയി കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു.
തൊടുപുഴ: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്നു റോയി കെ. പൗലോസ് എംഎല്‍എ ആവശ്യപ്പെട്ടു. ഗാന്ധിസ്ക്വയറില്‍ ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന മെഴുകുതിരിറാലിയും സത്യഗ്രഹവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
22 ലക്ഷം യുവജനതയുടെ ഭാവി തകര്‍ത്ത കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും വിവിധ തരത്തിലുള്ള സമരം നടന്നുവരികയാണ്. മന്ത്രിയുടെ രാജിസാധ്യമല്ല എന്നു നിര്‍ബന്ധബുദ്ധി പിടിച്ച മോദി ഒടുവില്‍ സമരത്തിനു മുന്നില്‍ കീഴടങ്ങി.ഡീന്‍ കുര്യാക്കോസ് എംപിയെയും മറ്റ് എംപിമാരെയുംവലിച്ചിഴച്ച പോലീസിന്റെ നടപടി കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ നിഷ സോമന്,ജോയി തോമസ്, എ.പി. ഉസ്മാന്, എം.കെ. പുരുഷോത്തമന്, എം.ഡി. അര്ജുനന്, കെ.ബി. സെല്‍വം, ജോസ് അഗസ്റ്റിന്, ഇന്ദു സുധാകരന്, പി.എ. അബ്ദുള്‍ റഷീദ്, ജെയ്സണ്‍ കെ. ആന്റണി, ജോര്‍ജ് തോമസ്, എം.എം. വര്‍ഗീസ്, റോബിന് കാരയ്ക്കാട്ട്, ശാന്തി രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ച മെഴുകുതിരിയുമായി രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു റാലിയില്‍ അണിചേര്‍ന്നു.
Tags : NattuVishasham DistrictNews Cbse