x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാല​വ​ര്‍​ഷം പ​ടി​വാ​തി​ലി​ല്‍; ഇ​ടു​ക്കി​യി​ല്‍ 23 ശ​ത​മാ​നം വെ​ള്ളം


Published: May 24, 2026 05:39 AM IST | Updated: May 24, 2026 05:39 AM IST


തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് അ​സാ​ധാ​ര​ണ​മാ​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ വേ​ന​ലി​ന് ശ​മ​നം. മ​ണ്‍​സൂ​ണ്‍ പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി. 27നു ​സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം പെ​യ്തുതു​ട​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്.
നി​ല​വി​ല്‍ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ 2320.08 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 23 ശ​ത​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ​ദി​വ​സം 2329.58 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി നി​ല​വി​ല്‍ 20 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് എ​ട്ടു​ശ​ത​മാ​നം വെ​ള്ളം നി​ല​വി​ല്‍ കു​റ​വാ​ണ്. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ലു​ണ്ടാ​യ കു​റ​വി​നെത്തു​ട​ര്‍​ന്ന് ഇ​ടു​ക്കി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റ​ത്ത് വൈ​ദ്യു​തി ഉ​ത്പാ​ദ​നം കു​റ​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഇ​വി​ടെ 9.785 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി മാ​ത്ര​മാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ 99.246 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം. ഇ​തി​ല്‍ 73.084 ദ​ശ​ല​ക്ഷം യൂ​ണി​റ്റും പു​റ​ത്തു​നി​ന്ന് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത്ത​വ​ണ സാ​ധാ​ര​ണ​യി​ലും കു​റ​വ് മ​ഴ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.

Tags : nattu vishesham Monsoon 23 percent water

Recent News

Corehub Up