x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു​തോ​ട് ജം​ഗ്ഷ​ന്‍ സ്മാ​ര്‍​ട്ടാ​കു​ന്നു

വെബ് ഡെസ്ക്
Published: July 24, 2026 10:15 PM IST | Updated: July 24, 2026 10:15 PM IST

ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ക്കുന്നു.

ക​ട​പ്ലാ​മ​റ്റം: കി​ട​ങ്ങൂ​ര്‍-മം​ഗ​ലം​താ​ഴെ കെ.​ആ​ര്‍.​ നാ​രാ​യ​ണ​ന്‍ സ്മാ​ര​ക റോ​ഡി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന പ്രദേശമാണ് ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട മൂ​ന്നു​തോ​ട് ജം​ഗ്ഷ​ന്‍. ​നാ​ലും​കൂ​ടി​യ ജം​ഗ്ഷ​നി​ലെ കാ​ഴ്ച മ​റ​വാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്കു​ള്ള പ്ര​ധാ​ന കാ​ര​ണം.

നാ​ലു വ​ശ​ങ്ങ​ളി​ലു​മു​ള്ള പു​ര​യി​ട​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി സ്ഥ​ലമുട​മ​ക​ളി​ല്‍നി​ന്നു സ​മാ​ഹ​രി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ മൂ​ന്നു​തോ​ട് ജം​ഗ്ഷ​നി​ലെ അ​പ​ക​ട കാ​ഴ്ച​മ​റ​വി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി ഓ​ശേ​രി ഇ​ല്ലം, മാ​ത്യൂ​സ് ക​ണി​യാം​പ​റ​മ്പി​ല്‍, മ​ത്ത​ച്ച​ന്‍ പ​റ​മ്പ​ട​ത്തുമാ​ലി​ല്‍, കു​ര്യ​ന്‍ മാ​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കിയത്.

സ്ഥ​ലമുട​മ​ക​ള്‍​ക്ക് മ​തി​ലു​ക​ള്‍ നിർമിച്ചു കൊ​ടു​ക്കു​ന്ന​തി​നും റോ​ഡ് ന​വീ​ക​ര​ണ​ത്തി​നും കൂ​ട​ല്ലൂ​ര്‍ വിം​ഗ്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ന​സ​മാ​ഹ​ര​ണ​വും ന​ട​ത്തി. ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച ര​ണ്ടു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ട​ന്‍ ന​ട​ത്തും.

വീ​തി​യെ​ടു​ത്ത ജം​ഗ്ഷ​ന്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖേ​ന മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജം​ഗ്ഷ​ന്‍ ന​വീ​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. മൂ​ന്നു​തോ​ട് ജം​ഗ്ഷ​നി​ലെ കാ​ഴ്ചമ​റ​വ് മ​റ​യ്ക്കു​ന്ന​തി​നാ​യി ഭൂ​മി വീ​തി​യെ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ര്‍​മാ​രാ​യ ബോ​ബി തോ​മ​സ്, ബോ​ണി കു​ര്യാ​ക്കോ​സ്, പ​ഞ്ചാ​യ​ത്ത് മെംബ​ര്‍​മാ​രാ​യ സി​ബി സി​ബി, ദീ​പൂ തേ​ക്കും​കാ​ട്ടി​ല്‍, സ​തീ​ഷ് ശ്രീ​നി​ല​യം, വി​വി​ധ രാ​ഷ്‌ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ സി.​സി. മൈ​ക്കി​ള്‍ ചെ​മ്പ​ക​മ​റ്റം, തോ​മ​സ് പു​ളി​ക്ക​യി​ല്‍, ഡോ. ​മേ​ഴ്സി ജോ​ണ്‍, ജോ​സ് കു​ടി​യം​പു​ര​യി​ടം, ടി​ന്‍റു മാ​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Moonnuthodu

Recent News

Corehub Up