x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​ക്കെ​ട്ടി​ല്‍​നി​ന്ന് ആ​ശ്വാ​സം ല​ഭി​ക്കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണം

വെബ് ഡെസ്ക്
Published: August 15, 2026 02:44 AM IST | Updated: August 15, 2026 02:44 AM IST

ക​ല്ല​റ മു​ണ്ടാ​റി​ല്‍ വെ​ള്ളം ക​യ​റിക്കിടക്കുന്ന വീട്.

ക​ടു​ത്തു​രു​ത്തി: മു​ണ്ടാ​റു​കാ​ര്‍​ക്കും എ​ഴു​മാ​ന്തു​രു​ത്തു​കാ​ര്‍​ക്കും വെ​ള്ള​ക്കെ​ട്ടി​ല്‍​നി​ന്ന് ആ​ശ്വാ​സം ല​ഭി​ക്കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ജ​ല​നി​ര​പ്പ് താ​ഴ്‌​ന്നെ​ങ്കി​ലും വെ​ള്ളം പൂ​ര്‍​ണ​മാ​യും ഇ​റ​ങ്ങാ​ന്‍ ഇ​നി​യും ദി​വ​സ​ങ്ങ​ള്‍ ക​ഴി​യ​ണം.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും മു​റ്റ​ത്ത​ട​ക്കം ഇ​പ്പോ​ഴും വെ​ള്ളം കെ​ട്ടിക്കിട​ക്കു​ക​യാ​ണ്. തോ​ടു​ക​ളും പു​ഴ​ക​ളും സ​മ​യ​ത്ത് തെ​ളി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് മു​ണ്ടാ​റുകാ​ര്‍ പ​റ​യു​ന്നു. പാ​യ​ലും പോ​ള​യും നി​റ​ഞ്ഞ​തോ​ടെ വെ​ള്ളം ഒ​ഴു​കിപ്പോകാ നാകാത്ത സ്ഥി​തി​യി​ലാ​ണ് തോ​ടു​ക​ളും പു​ഴ​ക​ളും. പ്ര​ധാ​ന​പ്പെ​ട്ട ഇ​ട​ത്തോ​ടു​ക​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. 200ല്‍ ​അ​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ദി​വ​സ​ങ്ങ​ളാ​യി മു​ണ്ടാ​റി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടി​യി​ല്ലെ​ങ്കി​ല്‍ മ​ഴ ശ​ക്ത​മാ​കു​മ്പോ​ള്‍ വീ​ണ്ടും പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

വേ​മ്പ​നാ​ട്ട് കാ​യ​ലി​ലേ​ക്കാ​ണ് ജ​ലാ​ശ​യ​ങ്ങ​ള്‍ വ​ഴി ഇ​വി​ടെ​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങിപ്പോ കേണ്ടത്. പാ​ട​ശേ​ഖ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് താ​മ​സം മാ​റ്റി​യ പ​ല​രും ഇ​പ്പോ​ഴും തി​രി​കെ വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല. വീ​ട്ടി​ല്‍ വ​ന്നാ​ല്‍ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക​യെ​ന്ന​താ​ണ് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി. വീ​ടു​ക​ള്‍​ക്ക് ഉ​ള്‍​ഭാ​ഗ​ത്തെ​ല്ലാം ചെ​ളി​യും മ​ണ്ണും അ​ടി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

ഇ​ഴ​ജ​ന്തു​ക്ക​ള്‍ ഒ​ന്നു​ംത​ന്നെ വീ​ട്ടി​നു​ള്ളി​ലി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ ഇ​വ​ര്‍​ക്ക് പ​ഴ​യ​പോ​ലെ വീ​ടി​നു​ള്ളി​ല്‍ താ​മ​സി​ക്കാ​നാ​കൂ. ചു​റ്റും വെ​ള്ളം ആ​ണെ​ങ്കി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഇ​വ​ര്‍​ക്ക് പ്ര​തി​സ​ന്ധി ത​ന്നെ​യാ​ണ്. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യാ​യ എ​ഴു​മാ​ന്തു​രു​ത്തി​ലും മു​ക്കം, കാ​ന്താ​രി​ക്ക​ട​വ്, എ​രു​മ​ത്തു​രു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും വെ​ള്ളം പൂ​ര്‍​ണ​മാ​യും ഇ​റ​ങ്ങി​യി​ട്ടി​ല്ല. ഇ​തു മേ​ഖ​ല​യി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up