ശിവപ്രകാശ്
ചേര്‍ത്തല: കാളികുളം-ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിന് തെക്കുവശം കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കണ്ടംകുളങ്ങര ക്ഷേത്രത്തിന് സമീപം പണ്ടാരപാട്ടത്തില്‍ പ്രകാശന്റെ മകന് ശിവപ്രകാശ് (29) ആണ് മരിച്ചത്. റോഡില്‍ തെറിച്ചുവീണ ശിവപ്രകാശ് സംഭവസ്ഥലത്ത് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. കാര്‍ നിര്‍ത്താതെ പോയി. ഞായറാഴ്ച പകല്‍ ഒന്നേകാലോടെയായിരുന്നു അപകടം. ശിവപ്രകാശായിരുന്നു ബൈക്കോടിച്ചിരുന്നത്. കാറും ബൈക്കും വടക്കു നിന്ന് തെക്കോട്ട് വരുകയായിരുന്നു.
സുഹൃത്തിന്റെ വിവാഹത്തിനു പോയി മടങ്ങുകയായിരുന്നു ശിവപ്രകാശ്. നിര്‍ത്താതെ പോയ കാറിനെക്കുറിച്ച് ചേര്‍ത്തല പോലീസ് അന്വേഷണം തുടങ്ങി. റോഡിന് അടുത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി കള്‍ പോലീസ് പരിശോധിച്ചു തുടങ്ങി. അമ്മ: മിനി പ്രകാശന്. സഹോദരന്: ശ്യാം പ്രകാശ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍.
Tags : NattuVishesham DistrictNews