പ്രതീകാത്മക ചിത്രം
ചെറായി: അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ചെട്ടിക്കാട് പറപ്പിള്ളി സ്റ്റീഫന്റെ മകൻ സ്റ്റീവിനാണ് പരിക്കേറ്റത്. കൈ ഒടിഞ്ഞ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. കഴിഞ്ഞദിവസം വൈകിട്ട് പള്ളിപ്പുറം കച്ചേരിപ്പടി പോത്തൻ വളവിലായിരുന്നു അപകടം. പറവൂർ-മുനമ്പം റൂട്ടിലോടുന്ന ക്രിസ്റ്റൽ എന്ന ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ മുനമ്പം പൊലിസ് കേസെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews injured