കല്‍പ്പറ്റ: റൂട്ട് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പ്രിയദര്‍ശിനി പദ്ധതിയിലെ നഷ്ടത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴി സ്പെഷ്യല്‍ പെര്‍മിറ്റ് നല്കാന് നീക്കം നടക്കുന്നതായി കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്-സിസിഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ബി. രാജുകൃഷ്ണ ആരോപിച്ചു.
നീക്കത്തില്‍നിന്ന് സര്ക്കാരന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അനുവദിച്ച റൂട്ടുകളില്‍ കൃത്യമായി സര്‍വീസ് നടത്താതെ അവധി, വിശേഷ ദിവസങ്ങളില്‍ സ്പെഷ്യല്‍ പെര്‍മിറ്റെടുത്ത് ഓട്ടം പോകാന്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കുന്നത് ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നം രൂക്ഷമാക്കും. സംസ്ഥാനത്ത് ടൂറിസം മേഖലയുടെ നട്ടെല്ല് കോണ്‍ട്രാക്ട് കാര്യേജുകളും ടൂര്‍ ഓപ്പറേറ്റര്‍മാരുമാണ്.
വിദേശ, ആഭ്യന്തര സഞ്ചാരികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ യാത്രയൊരുക്കുന്ന ഈ മേഖലയെ സംരക്ഷിക്കുന്നതിനുപകരം റൂട്ട് ബസുകള്‍ക്ക് സമാന്തര സര്‍വീസിന് അവസരമൊരുക്കുന്നത് അനുചിതമാണെന്ന് രാജു കൃഷ്ണ പറഞ്ഞു.