മണ്ണിടിച്ചിലിൽ വളക്കൈയിൽ സംസ്ഥാന പാതയിലുണ്ടായ ഗതാഗതതടസം.
ചെങ്ങളായി: കനത്ത മഴയിൽ വളക്കൈയിൽ കാപ്പുങ്കരയിൽ സംസ്ഥാനപാതക്കരികിൽ മണ്ണെടുത്ത ഭാഗത്തുനിന്ന് മണ്ണും ചരലും ഒഴുകിയെത്തിയതിനെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗത തടസമുണ്ടായി.
മണ്ണെടുത്ത ഭാഗത്തുള്ള വലിയ കുഴികളിൽ രൂപപ്പെട്ട വെള്ളക്കെട്ട് വലിയ ഭീഷണിയാണ്. ജെസിബി ഉപയോഗിച്ച് ഇത് പൊളിച്ചു വെള്ളം ഒഴുക്കി കളഞ്ഞു. ഇതേ തുടർന്ന് സംസ്ഥാനപാതയിൽ ഏറെ സമയം ഗതാഗത തടസം ഉണ്ടായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി, മെംന്പർമാരായ കെ.സി. അമ്മുക്കുട്ടി, കെ. സുനീഷ് , സജ്ജം സന്നദ്ധസേന കോ -ഓർഡിനേറ്റർ പ്രേമരാജൻ കക്കാടി, കെ.സി. കൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews state highway