x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ സ്കൂൾ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു


Published: July 3, 2026 12:35 AM IST | Updated: July 3, 2026 12:35 AM IST

മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം എ. ​ഡി. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ഹ​മ്മ: എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ മി​ക​വ് തെ​ളി​യി​ച്ച മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. എ.​ഡി. തോ​മ​സ് എം​എ​ൽ​എ സമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്നോ​ട്ടു​ള്ള പ​ഠ​ന​ത്തി​ന് ത​ട​സ​മാ​ക​രു​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​ൻ്റെ വ​ക്താ​ക്ക​ളാ​യി നാ​ടി​ന് ന​ന്മ​ക​ൾ ചെ​യ്ത് വ​ള​ര​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

എല്ലാ വിഷയങ്ങൾക്കും എ​പ്ല​സ് നേ​ടി​യ 14 വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​ൻ​പ​ത് എ​പ്ല​സ് നേ​ടി​യ ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ​വ​രെ​യും അ​നു​മോ​ദി​ച്ചു.

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യും മ​ദ​ർ തെ​രേ​സ ഹൈ​സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യു​മാ​യ ഡോ.​പി.​ആ​ർ. പ്രി​ൻ​സ്, എ.​ഡി. തോ​മ​സ് എം​എ​ൽ​എ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ ആ​ക്ക​ത്ത​റ സി​എം​ഐ അ​ധ്യ​ക്ഷ​നാ​യി. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ലൂ​ക്കാ ചാ​വ​റ സി​എം​ഐ, റി​ട്ട. അ​ധ്യാ​പ​ക​ൻ അ​നി​ൽ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്റ് റെ​ജി​മോ​ൻ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്തം​ഗം സു​നി ഷാ​ജി,ഫാ. ​സ​നീ​ഷ് മാ​വേ​ലി​ൽ സി​എം​ഐ, ഹെ​ഡ്മി​സ്ട്ര​സ് മി​നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച

 

Tags : Nattuvishesham District news

Recent News

Corehub Up