x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന​മ്പ്ക​ട​വ് പാ​ർ​ക്ക് കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 26, 2026 06:34 AM IST | Updated: October 26, 2026 06:34 AM IST

മു​ന​മ്പ്ക​ട​വ് പു​ഴ​യോ​ര​ത്ത് നി​ർ​മി​ച്ച പാ​ർ​ക്ക് കാ​ടു​ക​യ​റി ന​ശി​ച്ച നി​ല​യി​ൽ.

ശ്രീ​ക​ണ്ഠ​പു​രം: മ​ല​നാ​ട്-​മ​ല​ബാ​ർ റി​വ​ർ ക്രൂ​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ മു​ന​മ്പ്ക​ട​വ് പു​ഴ​യോ​ര​ത്ത് നി​ർ​മി​ച്ച പാ​ർ​ക്ക് കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ഏ​റെ കൊ​ട്ടി ഘോ​ഷി​ച്ച് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഒ​ടു​വി​ൽ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ല​നാ​ട് മ​ല​ബാ​ർ റി​വ​ർ ക്രൂ​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ള​പ​ട്ട​ണം മു​ത​ൽ മ​ല​പ്പ​ട്ടം മു​ന​മ്പ് ക​ട​വ് വ​രെ 'മു​ത്ത​പ്പ​ൻ ആ​ൻ​ഡ് മ​ല​ബാ​റി ക്യൂ​സീ​ൻ ക്രൂ​സ്' എ​ന്ന​പേ​രി​ൽ ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ല​പ്പ​ട്ട​ത്ത് നി​ർ​മി​ച്ച​ത്.

മു​ന​മ്പ് ക​ട​വ്, കൊ​വു​ന്ത​ല ഭാ​ഗ​ങ്ങ​ളി​ൽ 3.37 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ര​ണ്ട് ബോ​ട്ട് ജെ​ട്ടി​ക​ൾ, ഫു​ഡ്‌​കോ​ർ​ട്ട് കെ​ട്ടി​ടം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ആ​ല​ക​ൾ, ചൂ​ണ്ട​യി​ട്ട് മ​ത്സ്യം പി​ടി​ക്കാ​നു​ള്ള ആം​ഗ്ലി​ങ് യാ​ർ​ഡു​ക​ൾ, ന​ട​പ്പാ​ത, ഇ​രി​പ്പി​ട​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള കി​യോ​സ്‌​ക്, ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷെ എ​ല്ലാം ഇ​പ്പോ​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ സ്ഥി​രം താ​വ​ള​മാ​ണ്. പ​ക​ൽ ആ​രു​മെ​ത്താ​റി​ല്ലെ​ങ്കി​ലും രാ​ത്രി​യാ​യാ​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ന​ല്ല ആ​ള​ന​ക്ക​മാ​ണ്. പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള ബോ​ട്ടു​ജെ​ട്ടി​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ​ത് മാ​റ്റാ​ൻ പോ​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് പാ​ർ​ക്ക് കാ​ണാ​ൻ വ​രു​ന്ന​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ആ​ഴം കു​റ​വാ​യ​തി​നാ​ൽ വ​ള​പ​ട്ട​ണം പു​ഴ​യി​ൽ നി​ന്ന് വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ല​ല്ലാ​തെ വ​ലി​യ ബോ​ട്ടു​ക​ൾ​ക്ക് മ​ല​പ്പ​ട്ട​ത്തെ​ത്താ​ൻ സാ​ധി​ക്കി​ല്ല. ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ഡ്രെ​ഡ്ജിം​ഗ് ന​ട​ത്തി ജ​ല​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ര​ണ്ട​ര കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഒ​ന്നും വെ​ളി​ച്ചം ക​ണ്ടി​ല്ല. പു​ഴ​യി​ൽ ആ​ഴം വ​ർ​ധി​പ്പി​ക്കാ​ത്ത​തി​നാ​ൽ അ​തും പ​രാ​ജ​യ​പ്പെ​ട്ടു. പാ​ർ​ക്ക് സ​ജീ​വ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ടെ​ൻ​ഡ​റും റീ​ടെ​ൻ​ഡ​റും ക്ഷ​ണി​ച്ചി​ട്ടും ഏ​റെ നാ​ൾ ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ലാ​യി​രു​ന്നു.പി​ന്നി​ട് മ​യ്യി​ൽ ചെ​ക്യാ​ട്ടു​കാ​വി​ലെ ഒ​രു ഗ്രൂ​പ്പ് പാ​ർ​ക്ക് ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ചി​ല പ്ര​ശ്ന​ങ്ങ​ളാ​ൺ ഇ​വ​രും കൈ​യൊ​ഴി​ഞ്ഞു.​

പാ​ർ​ക്കി​ലെ ആം​ഗ്ലി​ംഗ് യാ​ർ​ഡും ന​ട​പ്പാ​ത​യും പ​ട​വു​ക​ളു​മൊ​ക്കെ ത​ക​ർ​ന്ന​ത് നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പാ​ർ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നി​ല്ല. ചു​രു​ക്ക​ത്തി​ൽ പാ​ർ​ക്കു​ക​ൾ നാ​ഥ​നി​ല്ലാ​തെ കോ​ടി​ക​ൾ വെ​ള്ള​ത്തി​ലാ​ക്കി​യ പ​ദ്ധ​തി​യാ​യി മാ​റി​യെ​ന്ന് പ​റ​യാം.

Tags :

Recent News

Corehub Up