മുണ്ട പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം
എടക്കര: മുണ്ട മാർ ഇമ്മാനുവൽ മാർത്തോമ പള്ളിയുടെ പ്ലാറ്റിനം ജൂബിലിക്ക് സമാപനമായി. ഇന്നലെ നടന്ന വിശുദ്ധ കുർബാനക്ക് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് സമാപന സമ്മേളനം സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
1951 ൽ ആരംഭിച്ച ഇടവകയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ ഒരുവർഷം നടത്തിവന്ന വിവിധ പ്രവർത്തനങ്ങളുടെ സമാപനമായാണ് പരിപാടി സംഘടിപ്പിച്ചത്. ആത്മീയ സാമൂഹിക, ജീവകാരുണ്യ വികസന പദ്ധതികൾ തുടർന്നും ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനമായി "സ്റ്റെപ്പിംഗ് ടു വാർഡ്സ് 80’ യുടെ ലോഗോ പ്രകാശനം ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിർവഹിച്ചു.
വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റലേത്ത് നെയ്തക്കോടൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിൽവി മനോജ്, ബിനു പോൾ, ഭദ്രാസന നിയുക്ത ട്രഷറർ ഡോ. രാജീവ് തോമസ്, ഫാ. സജി ബി. ജോണ്‍, ഫാ. വർഗീസ് മാത്യു, ഫാ. തോമസ് ബേബി, വികാരി ഫാ. സാജൻ ജോർജ്, ഫാ. ലിജോ ജോസഫ്, ഫാ. ലെതിൻ ജോസഫ്, വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, സെക്രട്ടറി ബിനു ഏബ്രഹാം, ട്രസ്റ്റി ടി.എം. വർഗീസ്, പ്രോഗ്രാം കണ്‍വീനർ എലിസബത്ത് മാത്യു എന്നിവർ സംബന്ധിച്ചു.
Tags : Platinum Jubilee NattuVishasham DistrictNews